വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, November 13, 2019 10:28 PM IST
ചേ​ർ​ത്ത​ല: വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡി​ൽ വെ​ളി​യി​ൽ ഷൈ​ജു​വി (38) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 34ാം വാ​ർ​ഡി​ൽ പ​ന​ക്ക​ൽ​വെ​ളി വേ​ണു​വി (52) നെ​യും ഭാ​ര്യ​യേ​യും വീ​ടു​ക​യ​റി അ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് സി​ഐ വി.​പി. മോ​ഹ​ൻ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മു​പ്പ​റ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ട​ത്വ: ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ മു​പ്പ​റ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ഫ​ണ്ടി​ൽനി​ന്നു പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മു​പ്പ​റ കോ​ള​നി റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ക​ല്ലു കെ​ട്ടി​യാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം പി. ​ര​ഞ്ജിത്ത്, ശി​വ​ദാ​സ്, ര​തീ​ഷ് പി., ​മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.