സാ​മൂ​ഹ്യ മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​ഗ​മം
Wednesday, November 13, 2019 10:28 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ വ്യ​ക്തി​ക​ളേ​യും ഗ്രൂ​പ്പു​ക​ളേ​യും പ്ര​മോ​ഷ​ന്‍ ക​മ്പ​നി​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് ക​യ​ർ കേ​ര​ള 2019 ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'സോ​ഷ്യ​ൽ വ്യൂവേ​ഴ്‌​സ്' സം​ഗ​മം 16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഹോ​ട്ട​ൽ പ​മേ​ര​യി​ൽ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​യ​ര്‍ കേ​ര​ള​യെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന മി​ക​ച്ച പോ​സ്റ്റി​നും വീ​ഡി​യോ​ക്കും ക​യ​ർ കേ​ര​ള സോ​ഷ്യ​ൽ മീ​ഡി​യ അ​വാ​ർ​ഡ് ന​ൽ​കും. ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന 15 പേ​രെ ക​യ​ർ കേ​ര​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
ടൂ​റി​സ്റ്റു​ക​ളെ​യും മ​റ്റും ആ​ക​ർ​ഷി​ക്കു​ന്ന നി​ല​യി​ൽ ക​യ​ർ വ്യ​വ​സാ​യ​ത്തെ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക​യ​ർ മേ​ഖ​ല​യെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നാ​ണ് സോ​ഷ്യ​ൽ വ്യൂ​വേ​ഴ്‌​സ് എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ പാ​ര്‍​ട്ണ​ര്‍​മാ​രാ​ക്കും. ഒ​രു രാ​ജ്യാ​ന്ത​ര മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ പാ​ര്‍​ട്ണ​ര്‍​മാ​രാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​ണ്. ക​യ​ര്‍ കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തു​ന്ന ക​മ്പ​നി​ക​ളെ പ​രി​ച​യ​പ്പെ​ടാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ഇ​വ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു​മു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ൺ : 7994327527, 9947277992, 9633105727.