സി​ബി​എ​സ്‌​സി ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ആ​ല​പ്പു​ഴ​യി​ലും മാ​വേ​ലി​ക്ക​ര​യി​ലും
Wednesday, November 13, 2019 10:26 PM IST
ആ​ല​പ്പു​ഴ: സി​ബി​എ​സ്‌​സി ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം 16, 23, 30 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 122 ഇ​ന​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​യ്ക്കും. 16, 30 തീ​യ​തി​ക​ളി​ൽ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും 23നു ​മാ​വേ​ലി​ക്ക​ര എ​സ്എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളും വേ​ദി​യാ​കും. 23ന് ​എ​സ്എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല ല​ക്ഷ്മ​ണ്‍ മു​ഖ്യാ​തി​ഥി​യാ​കും.
ശ്രീ ​നാ​രാ​യ​ണ സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി. സ​തീ​ഷ് ബാ​ബു, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഇ​ന്ദു​ദ​ത്ത്, എ​സ്. സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ശ്രീ ​നാ​രാ​യ​ണ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വ​ന​ജ സ്വാ​ഗ​ത​വും സ്കൂ​ൾ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ കൃ​ത​ജ്ഞ​ത​യും പ​റ​യും. 30നു ​മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​താ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സോ​മ​ശേ​ഖ​ര പ​ണി​ക്ക​ർ അ​വ​ലോ​ക​ന​വും ഖ​ജാ​ൻ​ജി ആ​ഷാ യ​തീ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി​വി. തോ​മ​സ് മാ​ലാ​ശേ​രി, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഇ​ന്ദു ദ​ത്ത്, ഡോ. ​എ​സ്. ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.