അ​വ​സാ​നം സം​സാ​രി​ച്ച​ത് വി​ദേ​ശ​ത്തു​ള്ള മ​ക​ളു​മാ​യി
Wednesday, November 13, 2019 10:26 PM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ‌ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട എ.​പി. ചെ​റി​യാ​ൻ-​ലി​ല്ലി ദ​ന്പ​തി​ക​ൾ അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​ത് മ​ക​ൾ ബി​ന്ദു ചെ​റി​യാ​നു​മാ​യി.
വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച​യും പ​ണി​ക്കാ​രു​ണ്ടാ​യി​രു​ന്നു എ​ന്നും പ​റ​ന്പി​ലെ കാ​ടും പ​ട​ലു​ക​ളും വൃ​ത്തി​യാ​ക്കികൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ചൊ​വ്വാ​ഴ്ച ഞ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്ബോ​ട്ട് യാ​ത്ര പോ​കു​മെ​ന്നും തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ങ്ങ​ൾ അ​രമ​ണി​ക്കൂ​റി​ല​ധി​കം സം​സാ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ഫോ​ണ്‍​വ​ച്ച​ത്.
ഉ​ച്ച​കഴിഞ്ഞു ര​ണ്ടി​നു ശേ​ഷം വി​ദേ​ശ​ത്തു​ള്ള മ​ക​ൻ ബി​ബി ചെ​റി​യാ​ൻ നി​ര​വ​ധി ത​വ​ണ​ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാൻ ശ്രമിച്ചെങ്കി​ലും മാ​താ​പി​താ​ക്ക​ളെ ല​ഭി​ച്ചി​​ല്ല.
നാ​ട്ടി​ൽ ഇ​ടി​യും മ​ഴ​യും ആ​യ​തി​നാ​ലാ​യി​രി​ക്കാം ഫോ​ണ്‍ കി​ട്ടാ​ത്ത​തെ​ന്ന് മ​ക​ൻ ധ​രി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം നാ​ട്ടി​ൽ നി​ന്ന് ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത് പ​പ്പാ​യും മ​മ്മി​യും ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത​യാ​യി​രു​ന്നു.