ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത യാ​ത്ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ക്കു​ന്നു
Wednesday, November 13, 2019 10:26 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കെഎ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും ഡ്രൈ​വ​ർ​മാ​രു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ക്കു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെടെ ഇ​തി​നെ​തിരേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് കാ​റി​ലി​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചി​രു​ന്നു.
അ​മി​ത​വേ​ഗ​ത​യും ഡ്രൈ​വ​റു​ടെ അ​നാ​സ്ഥ​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​പ്പോ​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​തെ അ​പ​ക​ടസ്ഥ​ല​ത്ത് നി​ന്നും മാ​റ്റി നി​ർ​ത്തി​യ ബ​സി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​ണ് ഡ്രൈ​വ​ർ ശ്ര​മി​ച്ച​തെ​ന്നും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കാ​യം​കു​ളം ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രാ​ത്രി​യി​ൽ ലൈ​റ്റ് ഡിം ​ചെ​യ്യാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.
കൂ​ടാ​തെ റോ​ഡി​നു മ​ധ്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ട ദി​ശ ലൈ​ൻ വ​ര​ച്ച് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ദി​ശ​മാ​റി അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ചും എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ലൈ​നി​ൽ നി​ന്നും മ​ധ്യ​ത്തി​ലേ​ക്ക് മാ​റി ബ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്പോ​ൾ ഇ​ട​തു​വ​ശ​ത്തു​ള്ള വാ​ഹ​ന​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​ക്കു​ന്നു. ത​ങ്ങ​ളെ കാ​ണു​ന്പോ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ഓ​ടി​ച്ചോ​ളൂ​വെ​ന്ന സ​മീ​പ​ന​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ​ല ഡ്രൈ​വ​ർ​മാ​രും എ​ടു​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.