ന​ഗ​രപ​രി​ധി​യി​ലെ റോ​ഡ് കൈ​യ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു
Wednesday, November 13, 2019 10:26 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​പ​രി​ധി​യി​ലും ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളു​ള്ള​ത് ഒ​ഴി​പ്പി​ക്കു​ന്നു.
അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, മ​ര​ക്ക​ഷ്ണ​ങ്ങ​ൾ ത​ടി ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ സൂ​ക്ഷി​ച്ചു വ​രു​ന്ന​തും കൂ​ടാ​തെ റോ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി ക​ച്ച​വ​ട ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ച്ച​താ​യും വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ കേ​ര​ള ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ളി​ലെ എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും ഏ​ഴു ദി​വ​സ​ത്തി​ന​കം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മ​റ്റൊ​ര​റി​യി​പ്പി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ല്ലാ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വാ​ദി​യ​ല്ല. കൂ​ടാ​തെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ​ക്കാ​രി​ൽ നി​ന്ന് നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കും.