ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ല: തു​ട​ർ​സ​മ​ര​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സി​പി​ഐ​യും
Wednesday, November 13, 2019 10:26 PM IST
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ​സ​മ​ര​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സി​പി​ഐ​യും. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ​മ​ര​ങ്ങ​ൾ.

കോ​ണ്‍​ഗ്ര​സ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു​മു​ന്നി​ലും ബി​ജെ​പി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലു​മാ​യി​രു​ന്നു സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രു​മാ​യി ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. സി​പി​ഐ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ ത​ന്നെ യൂ​ഡി​സ്മാ​റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ത്രി​ദി​ന സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ ക​ള​ക്ട​റേ​റ്റ് സ​മ​ര​ത്തി​ലും പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ​ത്. ഇ​വി​ടെ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ. ഷു​ക്കൂ​ർ, വൈ​സ്പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​മ​ര​ത്തി​നുവേ​ണ്ടി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​സേ​ര​ക​ള​ട​ക്കം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ വ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ആ​ർ​എ​സ്പി സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ഓ​ഫീ​സി​ന്‍റെ ര​ണ്ടു​ഗേ​റ്റു​ക​ളും അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക​ത്തു​ക​യ​റി സ​മ​രം ചെ​യ്യാ​നാ​യി​ല്ല. തു​ട​ർ​ന്ന് ഗേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം യു​വ​ജ​ന​പ്ര​വ​ർ​ത്ത​ക​ർ കോ​ന്പൗ​ണ്ടി​നു​ള്ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ക​യും അ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നേ​താ​ക്ക​ൾ പോ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലും ഏ​ർ​പ്പെ​ട്ടു. അ​വ​രെ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വും എ.​എ. ഷു​ക്കൂ​റും വൈ​സ്പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, നോ​ർ​ത്ത്-​സൗ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​റി​യ​ക് ജേ​ക്ക​ബ്, മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളേ​യും അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഒ​ടു​വി​ൽ പു​റ​ത്തേ​ക്കി​റ​ക്കി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭാ​ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെടെ ക​യ​റ്റി നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​നു​ള്ളി​ലാ​ണ് സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​രു​ന്നി​ല്ല.
കാ​ലി​ക്കു​ട​വും ക​ഴു​ത്തി​ൽ തൂ​ക്കി​യി​ട്ടാ​യി​രു​ന്നു ബി​ജെ​പി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ സ​മ​ര​ത്തി​നെ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ പൂ​ഴ്ത്തി​വ​യ്ക്കു​ക​യും അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത ജ​ല​വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ ഇ​ന്ന​ലെ സ​മ​ര​വേ​ദി​യി​ൽ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേ പാ​ലാ​രി​വ​ട്ടം മാ​തൃ​ക​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സി​പി​ഐ ന​ട​ത്തു​ന്ന ത്രി​ദി​ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം ദി​വ​സ​ത്തെ സ​ത്യാ​ഗ്ര​ഹം ക​ള​ർ​കോ​ട് യു​ഡി​സ്മാ​റ്റ് പ്രോ​ജ​ക്ട് ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 220 കോ​ടി​യി​ൽ പ​രം രൂ​പ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി അ​ഴി​മ​തി പ​ദ്ധ​തി​യാ​യി മാ​റി​യ​തു കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജി. ​പു​ഷ്പ​രാ​ജ​ൻ, ബി.​ന​സീ​ർ, മ​ണി​വി​ശ്വ​നാ​ഥ്, കെ.​എം. ജു​നൈ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​രം ഇ​ന്നും തു​ട​രും.