വി​ത​യ്ക്കാ​ൻ വി​ത്തി​ല്ല, ഉ​പ​രോ​ധ സ​മ​ര​വു​മാ​യി ക​ർ​ഷ​ക​ർ
Tuesday, November 12, 2019 10:22 PM IST
മ​ങ്കൊ​ന്പ്: വി​ത​യ്ക്കു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ട​നാ​ട്ടി​ൽ വി​ത്ത് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ രാ​മ​ങ്ക​രി അ​സി. ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജീ​വ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് യ​ഥാ​സ​മ​യം വി​ത്തു​ക​ൾ ന​ല്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, പ​ല പാ​ട​ങ്ങ​ളും വ​റ്റി വി​ത​യ്ക്കാ​ൻ പാ​ക​മാ​യി​ട്ടും വി​ത​യ്ക്കാ​നു​ള്ള വി​ത്ത് ല​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ക​ര​മാ​ണെ​ന്ന് സ​മ​ര​ത്തി​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ പ​ടി​ഞ്ഞാ​റെ വെ​ള്ളി​ശ്രാ​ക്ക​ൽ പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.
വി​ത്ത്, ക​ക്ക തു​ട​ങ്ങി കൃ​ഷി​ക്ക് ആ​വ​ശ്യ​മു​ള്ള സാ​മ​ഗ്രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന തു​ക നേ​രി​ട്ടു ക​ർ​ഷ​ക​ന്‍റെ അ​ക്കൊ​ണ്ടി​ലെ​ത്തി​ക്ക​ണം. ഒ​രു സീ​സ​ണി​ലേ​ക്കു​ള്ള തു​ക അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ൽ ക​ർ​ഷ​ക​ന് ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്തും മ​റ്റ് കാ​ർ​ഷി​ക അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും കൃ​ത്യ സ​മ​യ​ത്തു​ത​ന്നെ വാ​ങ്ങാ​നാ​കു​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തെ ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ജ​യിം​സ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഷാ​ജി ചെ​റു​കാ​ട്, എം.​ജി രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി. അ​ശോ​ക​ൻ, സി.​വി. രാ​ജേ​ഷ്, ആ​ർ. സി​നി​ൽ, കു​ഞ്ഞ​ച്ച​ൻ മു​ന്നൂ​റ്റി​ൽ, രാ​ജേ​ഷ് ചാ​ലു​ങ്ക​ൽ, സ​ജി പോ​ത്താ​ലി​ൽ, ജോ​സ​ഫ് കൊ​ച്ചു​ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 15 ന​കം വി​ത്ത് ന​ൽ​കാ​മെ​ന്ന് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.