സി​പി​ഐ​യു​ടെ ത്രി​ദി​ന സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേ പാ​ലാ​രി​വ​വ​ട്ടം മാ​തൃ​ക​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ​ദ്ധ​തി​യെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും, അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സി​പി​ഐ ന​ട​ത്തു​ന്ന ത്രി​ദി​ന സ​ത്യാ​ഗ്ര​ഹം ക​ള​ർ​കോ​ട് യു​ഡി​എ​സ് മാ​റ്റ് പ്രോ​ജ​ക്ട് ഓ​ഫീ​സി​നു മു​ന്നി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​രോ ത​വ​ണ പൈ​പ്പ് പൊ​ട്ടു​ന്പോ​ഴും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ വെ​ട്ടി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​റു​കാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സി​പി​ഐ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പൈ​പ്പു​മാ​റ്റി പു​തി​യ​ത് പു​നഃ​സ്ഥാ​പി​ക്കു​ന്പോ​ൾ തെ​ളി​വു​ക​ൾ ന​ശി​ക്കാ​തി​രി​ക്കാ​ൻ വി​ജി​ല​ൻ​സി​നു ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ട​ര വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ 43 ത​വ​ണ പൈ​പ്പ് പൊ​ട്ടു​ക​യും 300 ദി​വ​സ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ദാ​ഹ​ജ​ലം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത പ​ദ്ധ​തി ആ​ല​പ്പു​ഴ​ക്കാ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.