പി​ഞ്ചു​കു​ഞ്ഞി​നെ കു​ള​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ച എ​ട്ടാം​ക്ലാ​സുകാരന്് ആ​ദ​രം
Monday, November 11, 2019 10:21 PM IST
മു​ഹ​മ്മ: വീ​ട്ടു​മു​റ്റ​ത്തെ കു​ള​ത്തി​ൽ മു​ങ്ങി താ​ഴ്ന്ന ര​ണ്ടേ​കാ​ൽ വ​യ​സ്സു​കാ​രി​യെ ജീ​വി​ത​ത്തി​ലേ​ക്ക് കോ​രി​യെ​ടു​ത്ത എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സു​നി​ലി​ന് സ​ഹ​പാ​ഠി​ക​ളു​ടെ സ്നേ​ഹാ​ദ​രം. മ​ണ്ണ​ഞ്ചേ​രി ര​ണ്ടാം വാ​ർ​ഡ് കാ​വു​ങ്ക​ൽ വ​ട​ക്കേ ത​യ്യി​ൽ നൗ​ഷാ​ദി​ന്‍റെ​യും ആ​ല​പ്പു​ഴ അ​സി​സ്റ്റ​ന്‍റ്് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സൗ​മി​ല​യു​ടേ​യും മ​ക​ൾ സ​ഫി​ന ഫാ​ത്തി​മ​യു​ടെ ജീ​വ​നാ​ണ് കാ​വു​ങ്ക​ൽ ചെ​റു​കോ​ട് വീ​ട്ടി​ൽ സു​നി​ലും അ​മ്മാ​വ​ൻ പ​ന്ത​ൽ പ​ണി​ക്കാ​ര​നാ​യ ബാ​ലു​വും ചേ​ർ​ന്ന് ര​ക്ഷി​ച്ച​ത്.
മീ​ൻ​പി​ടി​ക്കു​ന്ന​തി​നാ​യി സൈ​ക്കി​ളി​ൽ വ​ന്ന ഇ​വ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വേ​ലി​ക്കെ​ട്ടി​നു​ള്ളി​ലെ കു​ള​ത്തി​ൽ അ​ന​ക്കം കേ​ട്ടാ​ണ് നോ​ക്കി​യ​ത്. വെ​ള്ള​ത്തി​ൽ പൊ​ങ്ങി നി​ന്ന​ത് കു​ഞ്ഞി​ന്‍റെ കൈ​മു​ട്ടാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി​ വേ​ലി പൊ​ളി​ച്ച് കു​ള​ത്തി​ൽ ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ്രി​ൻ​സി​പ്പ​ൽ പി. ​സ​ജീ​വും മു​ഹ​മ്മ എ​എ​സ്ഐ സു​ഭാ​ഷ് ച​ന്ദ്ര ബോ​സും ചേ​ർ​ന്ന് സു​നി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.