ക്ര​മ​ക്കേ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി
Sunday, November 10, 2019 10:45 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ മ​രാ​മ​ത്ത് പ​ണി​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റു​കാ​ർ ഒ​പ്പി​ടാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പോ​ലും പ​ണം ചെ​ല​വ​ഴി​ച്ച​ത് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണ്. ഗ​വ. ആ​ശു​പ​ത്രി​യി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച​ത് സം​ബ​ന്ധി​ച്ച ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് എം​എ​ൽ​എ​യും ഉ​ത്ത​ര​വാ​ദി​യാ​ണ്.
പൊ​തു​മ​രാ​മ​ത്തി​ലെ അ​ഴി​മ​തി​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തെ​രു​വോ​ര കൈ​യേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ​ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ബി​ജെ​പി ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചു.
പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഡി. ​അ​ശ്വി​നീ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.