‌പെ​റ്റി കേ​സ് അ​ഴി​മ​തി : അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ
Sunday, November 10, 2019 10:45 PM IST
ആ​ല​പ്പു​ഴ: പെ​റ്റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പോ​ലീ​സു​കാ​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ​യി​ലെ മൂ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും അ​ന്പ​ല​പ്പു​ഴ, രാ​മ​ങ്ക​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ലും ന​ട​ന്ന സ്പെ​ഷ​ൽ അ​ദാ​ല​ത്തി​ൽ ചി​ല പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടു​ന്ന മാ​ഫി​യ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പ​രാ​തി​യെ​ത്തി.
കേ​സു​ക​ളി​ൽ കോ​ട​തി​യി​ൽ നി​ന്ന് ന​ൽ​കു​ന്ന സ​മ​ൻ​സ് പ്ര​തി​ക​ൾ​ക്ക് ന​ൽ​കു​ക മാ​ത്ര​മാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി. എ​ന്നാ​ൽ പോ​ലീ​സ് പ്ര​തി​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കൈ​പ്പ​റ്റി അ​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ കേ​സി​ൽ 1000 രൂ​പ വ​രെ കൂ​ടു​ത​ലാ​യി കൈ​പ്പ​റ്റി​യ​തി​ന് തെ​ളി​വു​ക​ൾ ഉ്. ​സ്പെ​ഷ്യ​ൽ അ​ദാ​ല​ത്തി​ൽ 5000 ത്തോ​ളം കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. ക​ക്ഷി​ക​ൾ​ക്ക് ത​പാ​ൽ മു​ഖാ​ന്തി​രം പോ​ലീ​സു​കാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ർ​ഡു​ക​ൾ അ​യ​ച്ചാ​ണ് പ​ണം ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ ചി​ല പോ​ലീ​സു​കാ​ർ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് വ​ൻ തു​ക സ​ന്പാ​ദി​ക്കു​ന്നു. പെ​റ്റി മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ജ​ഡ്ജി​ക്കും ഹൈ​ക്കോ​ട​തി​ക്കും ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.