ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് മാ​വേ​ലി​ക്ക​ര വി​എ​ച്ച്എ​സ്എ​സ്
Sunday, November 10, 2019 10:45 PM IST
മാ​വേ​ലി​ക്ക​ര: ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു മേ​നി​യു​ടെ നി​റ​വി​ൽ മാ​വേ​ലി​ക്ക​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. കൊ​യ്ത്തു​പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ സ്കൂ​ളി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​വും ആ​ഘോ​ഷ​വും പ​ക​ർ​ന്നു. സ്കൂ​ളി​ലെ അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​ര​നെ​ൽ കൃ​ഷി ചെ​യ്ത​ത്. ഭാ​ഗ്യ ഇ​ന​ത്തി​ലു​ള്ള വി​ത്താ​ണ് ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​ത്. പൂ​ർ​ണ​മാ​യും ജൈ​വ കൃ​ഷി​രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്. കൃ​ഷി പൂ​ർ​ണ വി​ജ​യ​മാ​ണെ​ന്ന് സ്കൂ​ളി​ലെ ക​ര​നെ​ൽ കൃ​ഷി​ക്കു​വേ​ണ്ട സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ സി.​ആ​ർ. ര​ശ്മി പ​റ​ഞ്ഞു.
ക​റ്റ കൊ​യ്തു​കൊ​ണ്ട് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ലീ​ലാ​അ​ഭി​ലാ​ഷ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ വ​ള​പ്പി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ തൈ​ന​ടീ​ൽ ക​ർ​മ​വും ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മാ​വേ​ലി​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ എം.​എ​ൻ. പ്ര​സാ​ദ്, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. മു​ര​ളീ​ധ​ര​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ രാ​മ​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. വ​ത്സ​രാ​ജ്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ ഇ​ന്ദു​ലേ​ഖ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം ഓ​മ​ന​ക്കു​ട്ട​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.