കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Sunday, November 10, 2019 10:43 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ളി ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സി​നാ​യി കാ​ൻ​സ​റും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​നു നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് ക്ലാ​സെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി.​ജെ. ടെ​ൽ​സി, രേ​ഖ മാ​ത്യൂ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡ​യ​ബ​റ്റി​ക് വാ​രാ​ച​ര​ണം

ചേ​ർ​ത്ത​ല: ലോ​ക ഡ​യ​ബ​റ്റി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ 16 വ​രെ ഡ​യ​ബ​റ്റി​ക് വാ​ര​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11ന് ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. 14ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തു​മെ​ന്ന് കെ​വി​എം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9072994994, 9072323328.