ചാ​ലാ​പ്പ​ള്ളി പാ​ലം ഉ​ട​ൻ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി
Sunday, November 10, 2019 10:43 PM IST
കാ​യം​കു​ളം: ഹൈ​വേ ജം​ഗ്ഷ​ന് പാ​ടി​ഞ്ഞാ​റു​ഭാ​ഗം മൂ​ലേ​ശേ​രി കോ​ട്ട​ക്ക​ട​വ് സാ​ധു​പു​രം ക​ട​വ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​മ്മ​ക്കാ​ട് ക​ട​ത്ത്ക​ട​വ് റോ​ഡി​നു കു​റു​കെ​യു​ള്ള ചാ​ലാ​പ്പ​ള്ളി പാ​ലം ഉ​ട​ൻ നി​ർ​മി​ച്ചു ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.
കാ​യം​കു​ളം സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് ഒ. ​ഹാ​രി​സ് ആ​ണ് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി മു​ന്പാ​കെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ എ​തി​ർ​ക​ക്ഷി​യാ​ക്കി പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നി​ര​വ​ധി വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കീ​രി​ക്കാ​ട് കോ​ട്ട​ക്ക​ട​വ് മൂ​ലേ​ശേ​രി പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ലാ​പ്പ​ള്ളി പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ​തി​നാ​ൽ പു​ന​ർ നി​ർ​മാ​ണ​ത്തിു വേ​ണ്ടി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ര​ണ്ടു വ​ർ​ഷ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
കീ​രി​ക്കാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ​ട്ട​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ക ആ​ശ്ര​യ​മാ​ണ് ചാ​ലാ​പ്പ​ള്ളി പാ​ലം വ​ഴി ക​ട​ന്നു പോ​കു​ന്ന ചെ​മ്മ​ക്കാ​ട് റോ​ഡ്.
പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ ഗ​താ​ഗ​ത​ത്തി​ന് താ​ത്കാ​ലി​ക സ​മാ​ന്ത​ര പാ​ലം നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി 13ന് ​ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കാ​യം​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി.