ഹാ​മ​ർ ത്രോ​യി​ൽ ഒ​ന്നാ​മ​നാ​യെ​ങ്കി​ലും ന​ടു​ക്കം​വി​ട്ടു​മാ​റാ​തെ സാമുവൽ ആ​ന​ന്ദ്
Saturday, November 9, 2019 10:36 PM IST
ചേ​ർ​ത്ത​ല: പാ​ലാ​യി​ലെ ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്കം ഇ​പ്പോ​ഴും സാ​മു​വ​ൽ ആ​ന​ന്ദി​ന്‍റെ ക​ണ്ണി​ൽ നി​ന്നും മാ​റി​യി​ട്ടി​ല്ല. എ​ങ്കി​ലും ഇ​ഷ്ട​യി​ന​ത്തി​ൽ മ​ത്സ​രി​ക്കാ​തി​രി​ക്കാ​നാ​യി​ല്ല. മ​ത്സ​രി​ക്കു​ക മാ​ത്ര​മ​ല്ല ഒ​ന്നാ​മ​തെ​ത്തി ഹാ​മ​ർ​ത്രോ വേ​ദി​യി​ലെ ര​ക്ത​സാ​ക്ഷി​ക്ക് അ​ശ്രു​പൂ​ജ​യു​മ​ർ​പ്പി​ച്ചു ഈ ​മി​ടു​ക്ക​ൻ. പാ​ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​മു​വ​ലി​ന്‍റെ ക​ണ്‍​മു​ന്പി​ലാ​ണ് ഒ​രു വി​ദ്യാ​ർ​ഥി ഹാ​മ​ർ കൊ​ണ്ട് മ​രി​ക്കേ​ണ്ടി വ​ന്ന ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഗേ​ൾ​സി​ന്‍റെ മ​ത്സ​ര​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ര​ക്തം ചീ​റ്റു​ന്ന​തു ക​ണ്ട് പേ​ടി​ച്ചു​പോ​യെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു. അ​വി​ടെ ന​ട​ന്ന അ​മ​ച്വ​ർ മീ​റ്റി​ൽ ഹാ​മ​ർ ത്രോ​യി​ലും ഡി​സ്ക​സ്ത്രോ​യി​ലും ഒ​ന്നാ​മ​തെ​ത്തി​യെ​ങ്കി​ലും ത​ന്‍റെ മു​ന്നി​ൽ ന​ട​ന്ന അ​പ​ക​ടം പി​ന്നീ​ട് ദു​ര​ന്ത​മാ​യി മാ​റി​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഒ​രു​പാ​ട് വേ​ദ​നി​ച്ചു​വെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു.

ഈ ​വേ​ദ​ന​യ്ക്കി​ട​യി​ലാ​ണ് ജി​ല്ല കാ​യി​ക​മേ​ള​യി​ൽ 44 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. എ​ട്ടാം ക്ലാ​സു​മു​ത​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള സാ​മു​വ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടു​പ്രാ​വ​ശ്യം മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ എ​സ്ഡി​വി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.