ഗ്രൗ​ണ്ടി​നെ കീ​ഴ​ട​ക്കു​ന്ന ശ​ബ്ദ​വു​മാ​യി ഗ്രി​സി​ൽ​ഡ ടീ​ച്ച​ർ
Saturday, November 9, 2019 10:36 PM IST
ചേ​ർ​ത്ത​ല: കാ​യി​ക മേ​ള​ക​ളി​ലെ സു​പ​രി​ചി​ത ശ​ബ്ദ​മാ​ണ് മേ​ള​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ത​ഴ​ക്ക​വും പ​ഴ​ക്ക​വും വ​ന്ന ഗ്രി​സി​ൽ​ഡ ടീ​ച്ച​റു​ടെ മു​ഴ​ങ്ങു​ന്ന ശ​ബ്ദ​മാ​ണ് മേ​ള​യു​ടെ വി​വ​ര​ങ്ങ​ൾ കാ​ണി​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

തു​ന്പോ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഗ്രി​സി​ൽ​ഡ ടീ​ച്ച​ർ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ, സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ സ്ഥി​രം അ​നൗ​ണ്‍​സ​റാ​ണ്. മ​ഴ​യും വെ​യി​ലും വ​ക​വ​യ്ക്കാ​തെ ജോ​ലി​യി​ലെ ആ​ത്മാ​ർ​ഥ​ത​യാ​ണ് ടീ​ച്ച​റെ മേ​ള​ക​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ക്കു​ന്ന​ത്.

2013-ൽ ​ക​ണ്ണൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ന​ട​ന്ന മേ​ള​ക​ളി​ലെ​ല്ലാം 16 വ​ർ​ഷ​മാ​യി ഗ്രി​സി​ൽ​ഡ ടീ​ച്ച​ർ വ്യ​ക്തി​മു​ദ്ര ചാ​ർ​ത്തു​ന്നു. തു​ന്പോ​ളി അ​രേ​ശേ​രി കു​ടും​ബാം​ഗ​മാ​യ ഗ്രി​സി​ൽ​ഡ ടീ​ച്ച​ർ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ളെ കാ​യി​ക രം​ഗ​ത്തെ മി​ന്നു​ന്ന താ​ര​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ട്.