ഹൈ​സ്കൂ​ൾ സ​പ്ത​തി ആ​ഘോ​ഷ​ സമാപനം 30-ന്
Saturday, November 9, 2019 10:35 PM IST
ആ​ല​പ്പു​ഴ: മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹൈ​സ്കൂ​ളി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 30നു ​ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ വി​ന​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 19ന് ​സ​പ്ത​തി സ്മാ​ര​ക ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി പ​ക​ർ​ത്തി​യെ​ഴു​ത്ത്(​മ​ല​യാ​ളം), ക​ള​റിം​ഗ്, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. 15നു 2.30​ന് പൂ​ർ​വാ​ധ്യാ​പി​ക സം​ഗ​മം. സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ വൈ​ദി​ക​ർ കൃ​ത​ജ്ഞ​താ ബ​ലി​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സ​ന്യ​സ്ത​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നടന്നു. ഓ​രോ വ​ർ​ഷ​ത്തേ​യും ബാ​ച്ചു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.