റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ചു, യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Saturday, November 9, 2019 10:35 PM IST
എ​ട​ത്വ: ത​ക​ഴി റെ​യി​ൽ​വേ ക്രോ​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ചി​ട്ട​ത്. റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ച​തോ​ടെ ത​ക​ഴി ഗ​വ. ആ​ശു​പ​ത്രി​ക്കു മു​ന്പി​ലെ ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത ഇ​ടു​ങ്ങി​യും ത​ക​ർ​ന്ന​തു​മാ​യ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. മി​ക്ക വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​ന്പു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ഗ​താ​ഗ​തം ഒ​രു​ക്കി​യ​ത്.

റോ​ഡി​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന ഗ്രാ​വ​ലും, മെ​റ്റ​ൽ പൊ​ടി​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ക​ടു​ത്ത ദു​രി​തം നേ​രി​ടേ​ണ്ടി വ​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ച​തി​നാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്. ടൂ​റി​സ്റ്റ് ബ​സുക​ളും, ലോ​റി​ക​ളും, ടി​പ്പ​റും റെ​യി​ൽ​വേ ക്രോ​സി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​ന്നി​രു​ന്നു. ക്രോ​സ് തു​റ​ന്ന ശേ​ഷ​മാ​ണ് ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ച് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​രു​തെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.