ഓ​മ​ന​പ്പി​ള്ള അ​നു​സ്മ​ര​ണ​വും, വി​ക​സ​ന ച​ർ​ച്ച​യും
Sunday, October 20, 2019 10:51 PM IST
ചേ​ർ​ത്ത​ല: തീ​ര​ദേ​ശ റെ​യി​ൽ​വേ​യു​ടെ മു​പ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് കോ​സ്റ്റ​ൽ ഏ​രി​യ ഡ​വ​ല​പ്മെ​ന്‍റ് ഫോ​ർ ലി​ബ​റേ​ഷ​ൻ (ക​ട​ൽ) സം​ഘ​ടി​പ്പി​ച്ച ഓ​മ​ന​പ്പി​ള്ള അ​നു​സ്മ​ര​ണ​വും, വി​ക​സ​ന ച​ർ​ച്ച​യും എ.​എം ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ര​ദേ​ശ റെ​യി​ൽ​പ്പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​നാ​യി ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പോ​രാ​ടി​യ ഓ​മ​ന​പി​ള്ള​യു​ടെ സ്മാ​ര​ക​മാ​യി അ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ ഓ​മ​ന​പ്പി​ള്ള അ​നു​സ്മ​ര​ണം ന​ട​ത്തി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​എ​ൻ ബാ​ബു, കെ​പി​എം​എ​സ് സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി എം.​ടി മോ​ഹ​ന​ൻ, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ ക​രിം​ഹാ​ജി, കൊ​ച്ചി രൂ​പ​ത ബി​സി​സി ക​ണ്‍​വീ​ന​ർ ബെ​ന്നി തൈ​വീ​ട്ടി​ൽ, ആ​ല​പ്പു​ഴ രൂ​പ​ത ക​ഐ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് പി.​ജി ജോ​ണ്‍ ബ്രി​ട്ടോ, പാ​പ്പി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ന​വേ​ലി, ക​ട​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജൂ​ഡ്, സെ​ക്ര​ട്ട​റി ജോ​യ് സി ​ക​ന്പ​ക്കാ​ര​ൻ അ​ർ​ത്തു​ങ്ക​ൽ ഗ്രാ​മം വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് പ്ര​തി​നി​ധി പൊ​ടി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.