പു​ന്ന​പ്ര-​വ​യ​ലാ​ർ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന് കൊ​ടി​യു​യ​ർ​ന്നു
Sunday, October 20, 2019 10:51 PM IST
അ​ന്പ​ല​പ്പു​ഴ: 73-ാമ​ത് പു​ന്ന​പ്ര വ​യ​ലാ​ർ വാ​ർ​ഷി​ക വാ​രാ​ച​ര​ണ​ത്തി​ന് പു​ന്ന​പ്ര​യി​ലെ സ​മ​ര​ഭൂ​മി​യി​ൽ കൊ​ടി​യു​യ​ർ​ന്നു. സി.​എ​ച്ച്. ക​ണാ​ര​ൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡു​ത​ല വാ​രാ​ച​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും, ഇ​രു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും നേ​താ​ക്ക​ൾ, അം​ഗ​ങ്ങ​ൾ, വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഏ​രി​യ​യി​ലെ വി​വി​ധേ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക​യു​യ​ർ​ത്തി.
പു​ന്ന​പ്ര​യി​ലെ സ​മ​ര​ഭൂ​മി​യി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​താ​ക പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ വി​രാ​ച​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​ച്ചു. പു​റ​ക്കാ​ട് വാ​രാ​ച​ര​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​നി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ന്ദ്ര​ൻ തോ​ട്ട​പ്പ​ള്ളി ജം​ഗ​ഷ​നി​ൽ ഏ​റ്റു​വാ​ങ്ങി.
നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ സ്പി​ൽ​വേ​ക്ക് വ​ട​ക്ക്, മാ​ത്തേ​രി, ഒ​റ്റ​പ്പ​ന, പു​ന്ത​ല, പ​ഴ​യ​ങ്ങാ​ടി , പു​റ​ക്കാ​ട്, ക​രൂ​ർ, പാ​യ​ൽ​ക്കു​ള​ങ്ങ​ര, ക​ച്ചേ​രി മു​ക്ക്, വ​ള​ഞ്ഞ വ​ഴി, നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം, കു​റ​വ​ൻ തോ​ട്, ക​ള​ത്ത​ട്ട്, മി​ൽ​മ , പു​ന്ന​പ്ര മാ​ർ​ക്ക​റ്റ്, ക​പ്പ​ക്ക​ട തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ളേ​റ്റു​വാ​ങ്ങി സ​മ​ര​ഭൂ​മി​യി​ലെ​ത്തി​ച്ചു.
ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ ന​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള കൊ​ടി​മ​രം പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര സേ​നാ​നി പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് കു​ട്ട​നാ​ഥ​ൻ പ​റ​ന്പി​ൽ ദാ​മോ​ദ​ര​ൻ ഭാ​ഗ​വ​ത​രു​ടെ ചെ​റു​മ​ക​ൻ ജി.​കെ. ഗോ​പ​നി​ൽ നി​ന്നും വാ​രാ​ച​ര​ണ ക​മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​പി വി​ദ്യാ​ന​ന്ദ​ൻ ഏ​റ്റു​വാ​ങ്ങി.
വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വൈ​കു​ന്നേ​രം 4.30 ഓ​ടെ സ​മ​ര​ഭൂ​മി​യി​ൽ സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​കെ ജ​യ​ൻ പ​താ​ക​യു​യ​ർ​ത്തി.
സ​മ​ര​ഭൂ​മി​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഇ.​കെ ജ​യ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. കെ.​എം സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.