അ​രൂ​ർ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​യ്ക്ക്
Sunday, October 20, 2019 10:49 PM IST
തു​റ​വൂ​ർ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 1,91,898 സ​മ്മ​ദി​ദാ​യ​ക​ർ​ക്കാ​യി 183 വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 94,153 പു​രു​ഷ വോ​ട്ട​ർ​മാ​രും 97,745 വ​നി​താ വോ​ട്ട​ർ​മാ​രു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 201 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും 40 എ​ൻ​ആ​ർ​ഐ വോ​ട്ട​ർ​മാ​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വോ​ട്ട​ർ​മാ​ർ 455. ആ​റു​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി അ​രൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ത്.
39 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ സേ​വ​നം, വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം എ​ന്നി​വ സ​ജ്ജ​മാ​ണ്. ഇ​തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​മു​ണ്ട്. 36 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഒ​രു വ​നി​താ സൗ​ഹൃ​ദ പോ​ളിം​ഗ് സ്റ്റേ​ഷ​നു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ. മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ൽ സ്വാ​ഗ​ത​മെ​ഴു​തി​യ പ്ര​ത്യേ​ക ബോ​ർ​ഡും പ്ര​ദേ​ശ​ത്തി​ന്‍റെ മാ​പ്പു​മു​ണ്ടാ​കും. ഹെ​ൽ​പ്പ് ഡെ​സ്ക്, വി​ശ്ര​മി​ക്കാ​ൻ പ​ന്ത​ൽ, വോ​ട്ട​ർ​മാ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​ൻ കു​ടി​വെ​ള്ളം എ​ന്നി​വ​യും സ​ജ്ജ​മാ​ണ്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വോ​ട്ട​ർ​മാ​ർ​ക്കാ​യി സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 വാ​ഹ​ന​ങ്ങ​ളും ത​യാ​ർ.
ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും മ​റ്റു വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​ത​ര​ണം ചെ​യ്ത് വൈ​കു​ന്നേ​ര​ത്തോ​ടെ അ​താ​തു ബൂ​ത്തു​ക​ളി​ൽ എ​ത്തി​ച്ചു. 218 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, 220 ബാ​ല​റ്റ് യൂ​ണി​റ്റ്, 233 വി​വി പാ​റ്റ് എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​തി​ന്‍റെ സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളും, വാ​ൾ പോ​സ്റ്റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യി​ക്കു​ക​യും ചെ​യ്തു.
തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് ഡി​വൈ​എ​സ്പി​മാ​രും, ആ​റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും, തൊ​ണ്ണൂ​റ്റി മൂ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും, 78 കേ​ന്ദ്ര​സേ​ന​യും, 558 സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മാ​ണ് അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​ര​ട്ട വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി കി​ട്ടി​യ​താ​യും ഇ​തു പ​രി​ശോ​ധി​ച്ച് അ​ഡീ​ഷ​ണ​ൽ, ഡി​ലീ​ഷ​ൻ, ഡൂ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യ​ട​ങ്ങു​ന്ന ലി​സ്റ്റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ല്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് ജോ​ലി​ക​ളി​ലു​ള്ള​വ​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​വും മൊ​ബൈ​ൽ ആം​ബു​ല​ൻ​സു​മു​ൾ​പ്പ​ടെ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കാ​ണ് ചി​കി​ത്സ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല. പ​ണ​മോ പാ​രി​തോ​ഷി​ക​മോ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​കാ​ശ​ത്തി​ൽ ഇ​ട​പെ​ടും വി​ധം ന​ല്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള കം​പ്ല​യി​ന്‍റ് മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ന്‍റെ കോ​ൾ സെ​ന്‍റ​ർ ന​ന്പ​റാ​യ 1950-ൽ ​വി​വ​രം അ​റി​യി​ക്കാം.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ

വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ പി​എ​സ് യു​ക​ൾ, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​ന്പ​നി​ക​ൾ എ​ന്നി​വ ന​ല്കി​യ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നോ ബാ​ങ്കി​ൽ നി​ന്നോ ഉ​ള്ള ഫോ​ട്ടോ പ​തി​ച്ച ബാ​സ് ബു​ക്കു​ക​ൾ(​കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഒ​ഴി​കെ), പാ​ൻ​കാ​ർ​ഡ്, എ​ൻ​പി​ആ​റി​ന് കീ​ഴി​ൽ ആ​ർ​ജി​ഐ ന​ല്കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, തൊ​ഴി​ൽ​വ​കു​പ്പ് ന​ല്കു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ, എം​പി, എം​എ​ൽ​എ, എെം​ൽ​സി എ​ന്നി​വ​ർ​ക്ക് ന​ല്കു​ന്ന ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ൾ.