ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പു​ന​രു​ദ്ധാ​ര​ണം വൈ​കു​ന്നു; പ​ഞ്ചാ​യ​ത്ത് റോ​ഡ് എ​ന്നും വെ​ള്ള​ത്തി​ൽ
Sunday, October 20, 2019 10:49 PM IST
മ​ങ്കൊ​ന്പ്: സ്ഥ​ല​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ കൂ​ടി ന​ട​ക്ക​ണ​മെ​ങ്കി​ൽ പാ​ദം ന​ന​യാ​തെ പ​റ്റി​ല്ല. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് വ​ർ​ഷ​ത്തി​ൽ പ​കു​തി​യി​ലേ​റെ സ​മ​യ​വും വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ന്ന​ത്. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ ക​ട​വി​ൽ നി​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള നൂ​റ്റ​ന്പ​തു മീ​റ്റ​റോ​ളം മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ അ​ന്പ​തു മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടാ​ണ് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ഇ​തി​നു പു​റ​മെ മ​ഴ​ക്കാ​ല​ത്തു വെ​ള്ള​ക്കെ​ട്ടു കൂ​ടി​യാ​കു​ന്പോ​ൾ ഉ​ടു​തു​ണി ന​ന​യാ​തെ ന​ട​ക്കാ​നാ​കി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്.

പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​റ്റ​വും ജ​ന​സ​ഞ്ചാ​ര​വും പ്രാ​ധാ​ന്യ​വു​മു​ള്ള വ​ഴി​യാ​ണി​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു പു​റ​മെ ജ​ന​ങ്ങ​ൾ നി​ത്യേ​ന ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. പു​ളി​ങ്കു​ന്നി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും അ​നു​ദി​നം ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്നു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക​വാ​റും വാ​ർ​ഡു​ക​ളി​ൽ നി​ന്നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ വ​യോ​ധി​ക​രും രോ​ഗി​ക​ളു​മു​ണ്ടാ​കും.

വേ​ലി​യേ​റ്റ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ ഒ​ര​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​കും. പ്ര​ള​യ​കാ​ല​ത്തെ കാ​ര്യം അ​തീ​വ​ഗു​രു​ത​ര​മാ​ണ്. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രും വ്യാ​പാ​രി​ക​ളും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യി. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ൾ റോ​ഡി​നെ ത​ഴ​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ട​യ്ക്കു റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ലോ​ച​ന ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഫ​ണ്ടി​ൻ​റെ കു​റ​വു​മൂ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ത​ങ്ങ​ളി​ൽ നി​ന്നും ഗു​ണ​ഭോ​ക്തൃ വി​ഹി​തം ആ​വ​ശ്യ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ലും മ​ണ്ണി​ട്ടു​യ​ർ​ത്തി കാ​ൽ​ന​ട യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.