ആ​വേ​ശ​ക്കൊടു​ങ്കാ​റ്റാ​യി ക​ലാ​ശ​ക്കൊ​ട്ട്
Saturday, October 19, 2019 10:27 PM IST
തു​റ​വൂ​ർ: ആ​വേ​ശ​ക്കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി ക​ലാ​ശം കൊ​ട്ടി​യ​തോ​ടെ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു​നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു പ​രി​സ​മാ​പ്തി​യാ​യി. യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടേ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ണി​ചേ​ർ​ന്ന​ത്.

മൂ​ന്നു മു​ന്ന​ണി​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ക​ർ തു​റ​വൂ​ർ ക​വ​ല​യി​ൽ നേ​ർ​ക്കു​നേ​ർ വ​ന്ന​ത് പോ​ലീ​സ് സേ​ന​യ്ക്കും പി​ടി​പ്പ​ത് പ​ണി​യു​ണ്ടാ​ക്കി. ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി എ​ൽ​ഡി​എ​ഫും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ​യും തെ​ക്കു​ഭാ​ഗ​ത്താ​യി യു​ഡി​എ​ഫും നി​ല​യു​റ​പ്പി​ച്ച​തോ​ടെ സാ​യു​ധ സേ​ന​യു​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ ഇ​ട​യി​ലാ​യി നി​ന്നു. ഒ​ടു​വി​ൽ ആ​ര​വ​ങ്ങ​ളൊ​ഴി​ഞ്ഞ് ഏ​വ​രും യാ​ത്ര​യാ​യ​പ്പോ​ൾ സേ​ന​യ്ക്കും സ​മാ​ധാ​നം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​മാ​പ​ന പ​ര്യ​ട​നം തു​റ​വൂ​ർ പ​ഴ​ന്പ​ള്ളി​ക്കാ​വി​ൽ നി​ന്നും ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ച്ചു.

കൊ​ല്ലം ക​വ​ല​യി​ൽ നി​ന്ന് തു​റ​വു​ർ വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​രൂ​ർ പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി തി​രി​കെ എ​ര​മ​ല്ലൂ​രി​ൽ നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞ് പാ​റാ​യി ക​വ​ല​യി​ലെ​ത്തി ക​രു​മാ​ഞ്ചേ​രി, വ​ല്ല്യേ​ത്തോ​ട്, നാ​ലു​കു​ള​ങ്ങ​ര, ചാ​വ​ടി, പു​ത്ത​ൻ​ച​ന്ത റോ​ഡു​വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തു​റ​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം സ​മാ​പി​ച്ചു. തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി, പി.​ടി. തോ​മ​സ്, എം. ​ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. തു​ട​ർ​ന്ന് നൃ​ത്ത​വും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ റോ​ഡ് ഷോ ​കു​ന്പ​ള​ങ്ങി ഫെ​റി​യി​ൽ നി​ന്ന് രാ​വി​ലെ​ഏ​ഴി​ന് ആ​രം​ഭി​ച്ചു. ചാ​വ​ടി, റോ​ഡു​മു​ക്ക്, അ​ന്ധ​കാ​ര​ന​ഴി, പ​ത്മാ​ക്ഷി ക​വ​ല, കാ​വി​ൽ, വ​ള​മം​ഗ​ലം, തു​റ​വൂ​ർ ജം​ഗ്ഷ​ൻ, പു​ത്ത​ൻ​ച​ന്ത, അ​രൂ​ർ മു​ക്കം, അ​രൂ​ക്കു​റ്റി, കൊ​ന്പ​നാ​മു​റി, കാ​ട്ടു​ന്പു​റം, പെ​രു​ന്പ​ളം ക​വ​ല, പ​ള്ളി​ച്ച​ന്ത, ത​വ​ണ​ക്ക​ട​വ്, ഒ​റ്റ​പ്പു​ന്ന, തി​രു​ന​ല്ലൂ​ർ, എ​ൻ​എ​സ്എ​സ് കോ​ള​ജ്, ശാ​ന്തി​ക്ക​വ​ല, പോ​ളേ​ക്ക​ട​വ്, പി​എ​സ് ക​വ​ല, മ​ണി​യാ​തൃ​ക്ക​ൽ, തൃ​ച്ചാ​റ്റു​കു​ളം, കു​ട​പു​റം റോ​ഡ്, വ​ടു​ത​ല എ​ന്നി​വ​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന ശേ​ഷം അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ സ​മാ​പി​ച്ചു. സ്ഥാ​നാ​ർ​ഥി​യും എ.​എം. ആ​രി​ഫ് എം​പി​യു​മു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ​നം ചെ​യ്തു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ പ​ര്യ​ട​നം രാ​വി​ലെ ഇ​ല​ക‌്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തു നി​ന്നും ആ​രം​ഭി​ച്ച് വ​ട​ക്കോ​ട്ടു പോ​യി ചെ​മ്മാ​ട് നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് വ​ട്ട​ക്കാ​ൽ മു​ക്ക് വ​ഴി വ​ല​ത്തോ​ട്ട് നാ​ലു​കു​ള​ങ്ങ​ര ചാ​വ​ടി​വ​ഴി ക​യ​റി തു​റ​വൂ​ർ ജം​ഗ്ഷ​ൻ പു​ത്ത​ൻ​ച​ന്ത​യി​ൽ നി​ന്നും കി​ഴ​ക്കോ​ട്ട് പ​ഴം പ​ള്ളി​ക്കാ​വ് വ​ള​മം​ഗ​ലം വ​ഴി തൈ​ക്കാ​ട്ടു​ശേ​രി പി.​എ​സ് ക​വ​ല​യി​ൽ നി​ന്നും തെ​ക്കോ​ട്ട് ശാ​ന്തി​ക്ക​വ​ല എം​എ​ൽ​എ റോ​ഡ്, എ​സ്എ​ൻ​ഡി​പി വ​ഴി തി​രു​ന​ല്ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മെ​ത്തി തി​രി​കെ വ​ട​ക്കോ​ട്ട് എ​ൻ​എ​സ്എ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ ഒ​റ്റ​പ്പു​ന്ന​യി​ൽ നി​ന്നും ത​വ​ണ​ക്ക​ട​വ് വ​ഴി പൂ​ച്ചാ​ക്ക​ൽ വ​ഴി ഓ​ടം​പ​ള്ളി പെ​രു​ന്പ​ളം ക​വ​ല വ​ഴി അ​രൂ​ക്കു​റ്റി കു​റ്റി അ​രൂ​ർ​മു​ക്കം അ​രൂ​ർ പ​ള്ളി ച​ന്തി​രൂ​ർ കൊ​ച്ചു​വേ​ളി ക​വ​ല എ​ര​മ​ല്ലൂ​ർ വ​ഴി ച​മ്മ​നാ​ട് കു​ത്തി​യ​തോ​ട് കൂ​ടി തു​റ​വൂ​രി​ൽ സ​മാ​പി​ച്ചു. ആ​വേ​ശം അ​ല​ത​ല്ലി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ നി​ശ​ബ്ദ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പി​രി​ഞ്ഞു. ക​ലാ​ശ​ക്കൊ​ട്ട് ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​ക്കി. തു​റ​വൂ​ർ ജം​ഗ്ഷ​നി​ലും അ​രൂ​രി​ലും കൂ​ടാ​തെ പ്ര​മു​ഖ ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ക​ലാ​ശ​ക്കൊ​ട്ടും ന​ട​ന്നു.