ചാ​പ്പ​ലിന്‍റെയും ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും കൂ​ദാ​ശ ഇ​ന്ന്
Saturday, October 19, 2019 10:27 PM IST
എ​ട​ത്വ: ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ സ്നേ​ഹ​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ചാ​പ്പ​ൽ, ന​വീ​ക​രി​ച്ച കെ​ട്ടി​ടം എ​ന്നി​വ​യു​ടെ കൂ​ദാ​ശ ക​ർ​മം ഇ​ന്ന് മൂ​ന്നി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ക്കും.

നൂ​റു​ക​ണ​ക്കി​ന് അ​ന്തേ​വാ​സി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സ്നേ​ഹ​ഭ​വ​ന്‍റെ 17-ാം വാ​ർ​ഷി​ക ആ​ഘോ​ഷം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ​ന​യ​ന്നൂ​ർ​കാ​വ് മു​ഖ്യ കാ​ര്യ​ദ​ർ​ശി ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡം​ഗം ഫാ. ​ജോ​ർ​ജ് ജോ​ഷ്വാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ഷ​മ സു​ധാ​ക​ര​ൻ, അ​ജി​ത്ത് പി​ഷാ​ര​ത്ത്, സ്നേ​ഹ​ഭ​വ​ൻ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി തു​രു​ത്തേ​ൽ, പ്ര​സി​ഡ​ന്‍റ് കെ.​എം. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ മാ​വേ​ലി​ക്ക​ര ഏ​രി​യ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​ജോ​ബ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.