കേ​ര​ള​ത്തി​ന്‍റെ ഭാ​ഷാ​ന​യം: എ​സ്ബി കോ​ള​ജി​ൽ ച​ർ​ച്ച ഇ​ന്നും നാ​ളെ​യും
Friday, October 18, 2019 10:34 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​വും കേ​ര​ള സൊ​സൈ​റ്റി ഫോ​ർ ലിം​ഗ്വി​സ്റ്റി​ക് റി​സ​ർ​ച്ചും സം​യു​ക്ത​മാ​യി ഇ​ന്നും നാ​ളെ​യും എ​സ്ബി കോ​ള​ജി​ൽ വ​ച്ച് കേ​ര​ള​ത്തി​ന്‍റെ ഭാ​ഷാ​ന​യം എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ചാ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ സം​ഗ്ര​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​ന​മാ​യി സ​മ​ർ​പ്പി​ക്കും. ഡോ.​ടി.​ബി. വേ​ണു​ഗോ​പാ​ല​പ്പ​ണി​ക്ക​ർ, ഡോ. ​സ്ക​റി​യാ സ​ക്ക​റി​യ, ഡോ. ​ന​ടു​വ​ട്ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സൂ​ച​നാ​പ്ര​ബ​ന്ധ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത്. ഡോ. ​മ​ഹേ​ഷ് മം​ഗ​ലാ​ട്ട്, ഡോ.​സി.​ജെ. ജോ​ർ​ജ്, ഡോ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഡോ. ​സെ​യ്ത​ല​വി, ഡോ.​പി. സോ​മ​നാ​ഥ​ൻ, ഡോ. ​ജോ​ണി വ​ട​ക്കേ​ൽ, ഡോ. ​ജോ​സ​ഫ് സ്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.