ബാ​ങ്ക് ല​യ​ന​ത്തി​നെ​തി​രേ ജീ​വ​ന​ക്ക​രു​ടെ പ്ര​ക​ട​ന​വും ധ​ർ​ണ​യും
Friday, October 18, 2019 10:33 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ബാ​ങ്ക് ല​യ​ന​ത്തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 22 ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി ഓ​ൾ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ കാ​ന​റ ബാ​ങ്കി​നു മു​ന്നി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ർ​മാ​ൻ ടി. ​ര​ഘു​വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ല സെ​ക്ര​ട്ട​റി പി.​എം. പ്ര​മോ​ദ്, സം​സ്ഥാ​ന അ​സി​സ്ന്‍റ​ന്‍റ് സെ​ക്ര​ട്ട​റി സി. ​ജ​യ​രാ​ജ്, വി.​കെ. ര​മേ​ശ​ൻ, ബി. ​വു​ര​ളീ​കു​മാ​ർ, കെ.​യു. നി​സാ​ർ അ​ഹ​മ്മ​ദ്, എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്ബി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ ബാ​ങ്ക് ല​യ​ന​ങ്ങ​ൾ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നും ല​യ​ന​ങ്ങ​ൾ രാ​ജ്യ​ത്തെ സ​ന്പ​ദ്ഘ​ട​ന​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.