പ​ര​സ്യപ്ര​ച​ാര​ണം അ​വ​സാ​നി​ക്കാൻ മ​ണി​ക്കൂ​റു​ക​ൾ, ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്
Friday, October 18, 2019 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്. പ്ര​ചാ​ര​ണം അ​വ​സാ​ക്കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.
നാ​ളെ നി​ശ​ബ്ദ പ്ര​ച​ാര​ണം. തി​ങ്ക​ളാ​ഴ്ച വി​ധി എ​ഴു​ത്ത്. 24ന് ​ഫ​ല​പ്ര​ഖ്യാ​പ​നം. ആ​കെ 183 ബൂ​ത്തു​ക​ൾ 191898 വോ​ട്ട​ർ​മാ​ർ. 94153 പു​രു​ഷ​ൻ​മാ​ർ 97745 വ​നി​ത​ക​ൾ. മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മൂ​ന്ന് മു​ന്ന​ണി​ക​ളും ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ടം ആ​ണ് ന​ട​ത്തു​ന്ന​ത്. ഒ​രു മാ​സം നീ​ണ്ട പ​ര​സ്യ പ്ര​ച​ാര​ണ​ത്തി​ന് ഇ​ന്ന് സ​മാ​പ​ന​മാ​കും.
ക​ലാ​ശ​ക്കൊ​ട്ട് സ​മാ​ധാ​ന​പ​ര​മാ​ക്കാ​ൻ പോ​ലീ​സ് മൂ​ന്ന് മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തു​ന്ന​തി​നാ​യി ഓ​രോ പാ​ർ​ട്ടി​ക്കും പ്ര​ത്യേ​കം സ്ഥ​ലം നി​ശ്ച​യി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ക​ലാ​ശ​ക്കൊ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സു​ര​ക്ഷയ്ക്കാ യി വി​വി​ധ സേ​ന​ക​ളി​ൽ നി​ന്ന് 730 പേ​രെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ൽ അ​ധി​ക സു​ര​ക്ഷ ഒ​രു​ക്കും. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും കേ​ന്ദ്ര സം​സ്ഥാ​ന നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​ആ​ളു​ക​ളെ നേ​രി​ൽ ക​ണ്ടും ക​ട​ക​ൾ ക​യ​റി​യും വോ​ട്ടു​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​തിന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം​പി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ. ​വി. തോ​മ​സ്, എ.​കെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്കാ​ൾ ഷാ​നി​മോ​ൾ​ക്കാ​യി മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​മ​നു സി. ​പു​ളി​ക്ക​ൽ ഇ​ന്ന് വ​ള​മം​ഗ​ലം, കാ​ക്ക​ത്തു​രു​ത്ത് ദ്വീ​പി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. അ​ഡ്വ. എ. ​എം. ആ​രി​ഫ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​റ​വൂ​ർ, ഓ​ട​ന്പ​ള്ളി, അ​രൂ​ക്കു​റ്റി, വ​ടു​ത​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​പ്ര​കാ​ശ് ബാ​ബു തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, അ​രൂ​ർ പ​ള്ളി, അ​രൂ​ർ​മു​ക്കം, പെ​രു​ന്പ​ളം തു​ട​ങ്ങി​യ സ്ഥ​ല​ളി​ൽ വേ​ട്ട​ർ​മ്മാ​രെ നേ​രി​ൽ ക​ണ്ടു. അ​ഡ്വ.​പ്ര​കാ​ശ് ബാ​ബു​വി​നെ ഇ​റ​ക്കി സം​ഘ​ട​നാ ക​രു​ത്ത് തെ​ളി​യി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും വോ​ട്ടാ​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്.