രാ​ജാ​വി​ന് പൂ​ച്ച​ണ്ട് ന​ൽ​കി​യും വ​ര​വേ​റ്റും വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 18, 2019 10:33 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റി​നേ​യും ഭാ​ര്യ മാ​ക്സി​മ​യേ​യും വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ സ്കൂ​ൾ കു​ട്ടി​ക​ൾ ച​ട​ങ്ങി​ൽ വേ​റി​ട്ട കാ​ഴ്ച​യാ​യി. പു​ന്ന​പ്ര എം​ആ​ർ​എ​സ്. സ്കൂ​ൾ, എ​ൻ​ടി​പി​സി കേ​ന്ദ്രീ​യ വീ​ദ്യാ​ല​യം, കോ​ഴി​മു​ക്ക് യു​പി സ്കൂ​ൾ, മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 20 യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും സ്വീ​ക​രി​ക്കാ​നാ​യി പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തി​യ​ത്. കു​ട്ട​നാ​ടി​ന്‍റെ ത​ന​തു ശൈ​ലി​യി​ൽ ഇ​വ​ർ പാ​ടി​യ വ​ഞ്ചി​പ്പാ​ട്ട് ഉ​ത്സാ​ഹ​ത്തോ​ടെ​യും ക്ഷ​മ​യോ​ടെ​യും കേ​ട്ടാ​സ്വ​ദി​ച്ച ശേ​ഷ​മാ​ണ് രാ​ജാ​വും രാ​ജ്ഞി​യും കാ​യ​ൽ യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജെ​ഫ്രി​ൻ ചാ​ക്കോ രാ​ജ്ഞി​യെ പൂ​ച്ചെ​ണ്ട് കൊ​ടു​ത്ത് സ്വീ​ക​രി​ച്ചു. പാ​ട്ട് ആ​സ്വ​ദി​ച്ച ശേ​ഷം കു​ട്ടി​ക​ളു​മാ​യി കു​ശ​ല​വും പ​റ​ഞ്ഞാ​ണ് രാ​ജാ​വ് ന​ട​ന്നു നീ​ങ്ങി​യ​ത്.