മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, October 17, 2019 10:49 PM IST
കാ​യം​കു​ളം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ​യും ക​രു​നാ​ഗ​പ്പ​ള്ളി വ​ല്ല്യ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കാ​യം​കു​ളം ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​ണ് ക്യാ​ന്പ്.

ഹൃ​ദ്രോ​ഗ വി​ഭാ​ഗം, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​എ​ൻ​ടി, ത്വ​ക്‌രോ​ഗ വി​ഭാ​ഗം, ശ്വാ​സ​കോ​ശ നെ​ഞ്ചു​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ ന​ട​ക്കും. നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഡോ. ​ഷ​ബീ​ർ മു​ഹ​മ്മ​ദ്, സൈ​ക്യാ​ട്രി​ക് വി​ഭാ​ഗം ഡോ. ​ഷ​മീ​ന അ​ബ്ദു​ള്ള എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ശി​വ​ദാ​സ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്് നു​ജു​മു​ദീ​ൻ ആ​ലും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് നു​ജു​മു​ദീ​ൻ ആ​ലും​മൂ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​സെ​ൽ​വ​കു​മാ​ർ, വ​ല്ല്യ​ത്ത് ഹോ​സ്പി​റ്റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ഷ​ൻ ഓ​ഫീ​സ​ർ മ​ഹേ​ഷ്, ഏ​കോ​പ​ന സ​മി​തി ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ദീ​പ്, താ​ജു​ദ്ദീ​ൻ, ട്ര​ഷ​റ​ർ സൂ​ര്യ മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ്, ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.