ജ​പ​മാ​ല റാ​ലി​യും മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും
Thursday, October 17, 2019 10:49 PM IST
മു​ഹ​മ്മ: മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ സ​യു​ക്ത ജ​പ​മാ​ല റാ​ലി​യും മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും 20ന് ​ന​ട​ക്കും. ആ​ര്യാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ ച​ർ​ച്ച്, മ​ണ്ണ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ക​ല​വൂ​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ച​ർ​ച്ച് എ​സ് എ​ൽ പു​രം, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് പാ​ദു​വാ​പു​രം, ലൂ​ർ​ദ് മാ​താ ച​ർ​ച്ച് ചാ​ര​മം​ഗ​ലം എ​ന്നീ ഇ​ട​വ​ക​ക​ളി​ലെ നാ​ലാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഹ​മ്മ കാ​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല​റാ​ലി മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

ഫാ. ​ഗ്രി​ഗ​റി പെ​രി​മാ​ലി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ:​സാ​മു​വേ​ൽ മാ​ർ ഐ​റോ​നി​യോ​സ് മേ​ത്രോ​പ്പോ​ലീ​ത്ത പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ർ​ജ് (ജി​നോ )മ​ണ്ണു​മ​ഠം, ഫാ. ​ജോ​ണ്‍ പ​രു​വ​പ്പ​റ​ന്പി​ൽ, സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​യ്ക്ക​ൽ, ബി​നു വ​ള്ളാ​പ്പാ​ട്ടി​ൽ, പൗ​ലോ​സ് നെ​ല്ലി​ക്ക​പ്പ​ള്ളി, തോ​മ​സ് അ​ട​യ്ക്ക​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.