ടാ​ക്സി​ക​ളു​ടെ വാ​ട​ക കു​ടി​ശി​ക! ഒ​രാ​ഴ്ച​ക്ക​കം പ​ണം ന​ൽ​കു​മെ​ന്ന് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ഓ​ഫീ​സ്
Thursday, October 17, 2019 10:47 PM IST
പൂ​ച്ചാ​ക്ക​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​ടി​യ എ​ല്ലാ ടാ​ക്സി​സി​ക​ൾ​ക്കും ഒ​രാ​ഴ്ച​ക്ക​കം പ​ണം ന​ൽ​കു​മെ​ന്ന് ചേ​ർ​ത്ത​ല ഡി​വൈ എ​സ്പി ഓ​ഫീ​സി​ൽ നി​ന്നും അ​റി​യി​ച്ചു. ന​ട​പ​ടി ദീ​പി​ക വ​ർ​ത്ത​യെ തു​ട​ർ​ന്ന്.

ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ച്ച ടാ​ക്സി​ക​ളു​ടെ വാ​ട​ക മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യി​ട്ടി​ല്ലാ എ​ന്ന് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച ടാ​ക്സി​ക​ളു​ടെ വാ​ട​ക ബി​ല്ലി​ൽ ചെ​റി​യ തി​രു​ത്ത​ലു​ക​ൾ വ​ന്ന​തു​കൊ​ണ്ടാണ് താ​മ​സം ഉ​ണ്ടാ​യ​ത് എ​ന്നും അ​തെ​ല്ലാം പ​രി​ഹ​രി​ച്ച് വാ​ട​ക ഇ​ന​ത്തി​ൽ കി​ട്ടാ​നു​ള്ള തു​ക ഒ​രാ​ഴ്ച​ക്ക​കം ന​ൽ​കു​മെ​ന്നും ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​വും പ​ക​ലും ഓ​ടി​യ ടാ​ക്സി​ക​ൾ​ക്കാ​ണ് ഡ്രൈ​വ​റു​ടെ ശ​ന്പ​ളം അ​ട​ക്കം ന​ൽ​കാ​നു​ള്ള​ത്. പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ​ക്ക് തു​ക കി​ട്ടാ​നു​ണ്ട്.

സ​മാ​ന സം​ഭ​വം ത​ന്നെ​യാ​ണ് പ​ല സ്ഥ​ല​ത്തും എ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ക്ക് അ​ഞ്ചു ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഒ​രു ബോ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം അ​ടി​ക്കു​ന്ന​തി​ന് മു​ൻ​കൂ​റാ​യി 1200 രൂ​പ​യും ബോ​ട്ടി​ന് 2000 രൂ​പ​യും ന​ൽ​കി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്ര​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നും വേ​ണ്ടി​യാ​ണ് ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്.