20-ാം ത​വ​ണ​യും ഹാ​ൻ​ഡ്ബാ​ളി​ൽ അ​സം​പ്ഷ​ൻ ജേ​താ​ക്ക​ൾ
Thursday, October 17, 2019 10:41 PM IST
ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ് ചാ​ന്പ്യ​ൻ​ഷി​പ് ക​ര​സ​സ്ഥ​മാ​ക്കി. അ​സം​പ്ഷ​ൻ കോ​ള​ജ് തു​ട​ർ​ച്ച​യാ​യി ഇ​രു​പ​താം ത​വ​ണ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രിക്കു​ന്ന​ത്. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ൻ​ഡ്ബോ​ൾ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ അ​ക്കാ​ദ​മി​യു​ടെ മി​ക​വി​ലാ​ണ് അ​സം​പ്ഷ​ൻ ച​രി​ത്ര നേ​ട്ടം ആ​വ​ർ​ത്തി​ച്ച​ത്.

നോ​ക്ക്ഒൗ​ട്ട് കം ​ലീ​ഗ് റൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചാ​ണ് അ​സം​പ്ഷ​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. തു​രു​ത്തി​ക്കാ​ട് ബി​എ​എം, ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.