വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി പ​ട്ടം പ​റ​ത്ത​ൽ
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ പ​ട്ടം പ​റ​ത്ത​ലി​ലൂ​ടെ സ്വീ​പ്പ് സം​ഘം. അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​മ്മ​നാ​ട് ഇ​സി​ഇ കെ ​യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ സ​മ്മ​തി ദാ​നാ​വ​കാ​ശ​ത്തി​ന്‍റെ പ്ര​ധാ​ന്യം വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള പ​ട്ടം പ​റ​ത്ത​ൽ കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു. സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഷ​റ​ഫ് പി. ​ഹം​സ, സ്വീ​പ്പ് ടീം ​അം​ഗ​ങ്ങ​ളാ​യ ഹ​രി​കു​മാ​ർ, സ​ജി​ത്ത്, പ്ര​ദീ​പ്, ര​ഞ്ജി​ത്ത്, അ​നീ​ഷ്, ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.