നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, October 16, 2019 10:30 PM IST
അ​ന്പ​ല​പ്പു​ഴ: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ പു​ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ മു​ല്ലാ​ത്ത് വാ​ർ​ഡ് മു​ല്ലാ​ത്ത് വ​ള​പ്പ് വീ​ട്ടി​ൽ ഷം​നാ​സ് (മു​ഹ​മ്മ​ദ് ഷാ - 20), ​തി​രു​വ​ന്പാ​ടി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​ഫി​ദ് (19), ഇ​ര​വു​കാ​ട് വാ​ർ​ഡ് എ​എ മ​ൻ​സി​ലി​ൽ (പു​ത്ത​ൻ പ​റ​ന്പ്) നി​ന്നും ആ​ലു​വ വാ​ടാ​പ്പു​ഴ താ​യി​ക്കാ​ട്ടു​ക​ര വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഷു​ഹൈ​ബ് (കി​ച്ചു - 20), ഇ​രു​വു​കാ​ട് മാ​ളി​ക​പ്പ​റ​ന്പ് വീ​ട്ടി​ൽ നി​ന്നും അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് വ​ണ്ടാ​നം വി​ള​ക്കേ​ഴും വീ​ടി​നു സ​മീ​പം കു​മ​രം​പു​ഴ വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന അ​ൻ​വ​ർ ഷാ​ഫി (18) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര എ​സ്എ കെ. ​രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന്ന​പ്ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് ജ​സ്ന മ​ൻ​സി​ലി​ൽ നി​സാ​റി​ന്‍റെ സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 78000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ന​ത്തി​നി​ട​യി​ലാ​ണ് നാ​ലു ദി​വ​സം മു​ന്പ് കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഷാ ​യും, നാ​ലം പ്ര​തി ഷാ​ഫി​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ടാം പ്ര​തി അ​ഫ്രീ​ദ്, മൂ​ന്നാം പ്ര​തി ഷു​ഹൈ​ബ് എ​ന്നി​വ​രെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.
ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പെ​ട്രോ​ളിം​ഗി​നി​ടെ സം​ശാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട അ​ഫ്രീ​ദ്, ഷു​ഹൈ​ബ് എ​ന്നി​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​രൂ​രി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ മോ​ഷ​ണ കേ​സി​ൽ ഇ​വ​ർ പ്ര​തി​ക​ളാ​ന്നെ​ന്ന് ക​ണ്ടെ​ത്തി. പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​നു താ​ഴെ സൂ​ക്ഷി​ച്ചു​ട്ടു​ള്ള പ​ണ​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും സ്ഥി​ര​മാ​യി മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ൽ പു​ന്ന​പ്ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പു​ന്ന​പ്ര പ​റ​വൂ​ർ ഷെ​റ​ഫു​ൽ ഇ​സ്ലാം പു​ളി​യി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​പ്പോ​ഴാ ണ് ​നി​സാ​റി​ന്‍റ നി​സാ​റി​ന്‍റെ സ്കൂ​ട്ട​റി​ൽ നി​ന്നും 78000 മോ​ഷ്ടി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.