അ​യ്യ​പ്പ​ധ​ർ​മ പ്ര​ച​ര​ണ ര​ഥ​യാ​ത്ര 19 മു​ത​ൽ 27 വ​രെ ജി​ല്ല​യി​ൽ
Wednesday, October 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന അ​യ്യ​പ്പ​ധ​ർ​മ പ്ര​ച​ര​ണ ര​ഥ​യാ​ത്ര 19 മു​ത​ൽ 27 വ​രെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര​യ്ക്ക് ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്രം മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ദീ​പം തെ​ളി​യി​ക്കും. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഈ​റോ​ഡ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
22 നു ​മാ​വേ​ലി​ക്ക​ര, 23 നു ​ചെ​ങ്ങ​ന്നൂ​ർ, 24 നു ​കു​ട്ട​നാ​ട്, 25 ന് ​അ​ന്പ​ല​പ്പു​ഴ, 26 ന് ​ആ​ല​പ്പു​ഴ, 27 നു ​ചേ​ർ​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ആ​ല​പ്പു​ഴ​യി​ൽ തി​രു​മ​ല, പ​ഴ​വീ​ട്, പ​തി​യാം​കു​ള​ങ്ങ​ര, ഇ​ര​വു​കാ​ട്, മു​ല്ല​യ്ക്ക​ൽ, തോ​ണ്ട​ൻ​കു​ള​ങ്ങ​ര, ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം, ഐ​ക്യ​ഭാ​ര​തം, പാ​തി​ര​പ്പ​ള്ളി, ഓ​മ​ന​പ്പു​ഴ, ക​ല​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. 27 നു ​മു​ഹ​മ്മ ചീ​ര​പ്പ​ൻ​ചി​റ​യി​ൽ ആ​ല​പ്പു​ഴ​യി​ലെ പ​ര്യ​ട​നം സ​മാ​പി​ക്കും. ശ​ബ​രി​മ​ല പൂ​ങ്കാ​വ​നം ടൗ​ണ്‍​ഷി​പ്പാ​ക്ക​രു​തെ​ന്നും കാ​ന​ന​ക്ഷേ​ത്ര​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.