നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​നം:ജി​ല്ല​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, October 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​ർ, രാ​ജ്ഞി മാ​ക്സി​മ എ​ന്നി​വ​രു​ടെ നാ​ള​ത്തെ കു​ട്ട​നാ​ട് സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
നാ​ളെ രാ​വി​ലെ​യോ​ടെ ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന രാ​ജാ​വും രാ​ജ്ഞി​യും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം 50 മി​നി​റ്റാ​ണ് കാ​യ​ൽ യാ​ത്ര ന​ട​ത്തു​ക. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ നി​ന്നും ആ​രം​ഭി​ച്ച് എ​സ്എ​ൻ ജെ​ട്ടി വ​ഴി തി​രി​കെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മെ​ഹ്ത, ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ക്കും.
ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ അ​തീ​വ സു​ര​ക്ഷാ ബ​ന്ധ​വ​സി​ൽ വ​ന്നി​റ​ങ്ങു​ന്ന സം​ഘം താ​ല​പ്പൊ​ലി​യേ​ന്തി​യ 10 പേ​രു​ടെ സം​ഘ​ത്തി​നി​ട​യി​ലൂ​ടെ പ്ര​ത്യ​കം ഒ​രു​ക്കി​യ വ​ഴി​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങും. ഫി​നി​ഷിം​ഗ് ടെ​ർ​മി​ന​ലി​നോ​ട് അ​ടു​ക്കു​ന്പോ​ൾ വേ​ല​ക​ളി സം​ഘം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.
തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 കു​ട്ടി​ക​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. നെ​ത​ർ​ലാ​ൻ​ഡ് വാ​ട്ട​ർ എ​ൻ​വോ​യ് ഹെ​ൻ​ക് ഒ​വി​ൻ​ക് ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ സം​ഘ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യും. നെ​ത​ർ​ലാ​ൻ​ഡ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്റ്റെ​ഫ് ബ്ലോ​ക്, ക്രി​സ് ബ്രീ​ഡ്വെ​ൽ​ഡ്, റി​യ​ർ അ​ഡ്മി​റ​ൽ ബ്രൂ​മെ​ലാ​ർ, ഡെ​ൽ​ഹി​യി​ലെ നെ​ത​ർ​ലാ​ൻ​ഡ് അം​ബാ​സ​ഡ​ർ വാ​ൻ ഡെ​ൻ ബെ​ർ​ഗ്, നെ​ത​ർ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി, രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ട്.
50 മി​നി​റ്റി​ൽ നി​ശ്ചി​ത സ​മ​യം ബോ​ട്ടി​ന്‍റെ മു​ക​ളി​ൽ പ്ര​ത്യേ​ക പ്ര​തി​നി​ധി​ക​ളു​മാ​യി രാ​ജാ​വും രാ​ജ്ഞി​യും കൂ​ടി​കാ​ഴ്ച ന​ട​ത്തും.
സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നു ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ രാ​വി​ലെ 8.30ന് ​ട്ര​യ​ൽ റ​ണ്‍ ന​ട​ക്കും.