തീ​ര​പാ​ത​യി​ൽ യാത്രികർക്ക് ​ദു​രി​തം
Sunday, October 13, 2019 10:38 PM IST
ആ​ല​പ്പു​ഴ: ഇ​ന്‍റ​ർ​സി​റ്റി​യു​ടെ മെ​ല്ലേ​പ്പോ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്രി​ക​രെ വ​ല​യ്ക്കു​ന്നു. പ​ഞ്ചിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി എ​ത്തേ​ണ്ടി​വ​രു​ന്ന ജീ​വ​ന​ക്കാ​രെ​യും മ​റ്റു യാ​ത്ര​ക്കാ​രെ​യും കൃ​ത്യ​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് മു​ന്നി​ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ആ​ക്ഷേ​പം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ കാ​യം​കു​ളം ക​ഴി​ഞ്ഞാ​ൽ പി​ന്നെ ട്രെ​യി​നി​നു മെ​ല്ലേ​പ്പോ​ക്കാ​ണ​ത്രെ.
രാ​വി​ലെ 9.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട ട്രെ​യി​ൻ പ​ല​പ്പോ​ഴും 11നാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ പ​രാ​തി. കോ​ട്ട​യം വ​ഴി വ​രു​ന്ന വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ക​ട​ത്തി വി​ടാ​നാ​ണ് ഇ​ന്‍റ​ർ​സി​റ്റി പി​ടി​ച്ചി​ടു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. പു​ല​ർ​ച്ചെ 3.20ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് 5.15നാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന​ത്. അ​വി​ടെ​നി​ന്ന് 5.20ന് ​പു​റ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​സി​റ്റി​ക്കൊ​പ്പം കോ​ട്ട​യം വ​ഴി​യു​ള്ള വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സും പു​റ​പ്പെ​ടും. കാ​യം​കു​ള​ത്ത് 7.18ന് ​ഇ​ന്‍റ​ർ​സി​റ്റി​യും 7.28ന് ​വ​ഞ്ചി​നാ​ടു​മാ​ണ് എ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്‍റ​ർ​സി​റ്റി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യാ​ലും വ​ഞ്ചി​നാ​ട് ഓ​ച്ചി​റ ക​ട​ന്നു പോ​കു​ന്ന​തു വ​രെ ഇ​ന്‍റ​ർ​സി​റ്റി കാ​യം​കു​ളം ഒൗ​ട്ട​റി​ൽ പി​ടി​ച്ചി​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​ന്‍റ​ർ​സി​റ്റി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യി ശാ​സ്താം​കോ​ട്ട, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ, ക​ഴ​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ഞ്ചി​നാ​ടി​ന് സ്റ്റോ​പ്പു​ണ്ട്. ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് പ​ത്തു​മി​നി​റ്റ് വൈ​കി​യാ​ണ് പ​ല​ദി​വ​സ​ങ്ങ​ളി​ലും വ​ഞ്ചി​നാ​ട് പു​റ​പ്പെ​ടാ​റു​ള്ള​ത്. ഇ​ത് പി​ന്നാ​ലെ വ​രു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളും വൈ​കാ​ൻ ഇ​ട​യാ​ക്കു​ന്നു.
അ​രൂ​ർ മു​ത​ൽ കാ​യം​കു​ളം വ​രെ​യു​ള്ള ആ​ല​പ്പു​ഴ നി​വാ​സി​ക​ൾ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ട്രെ​യി​ൻ മാ​ർ​ഗം കൂ​ടി​യാ​ണ് ഇ​ന്‍റ​ർ​സി​റ്റി. ഇ​തു​വ​ഴി രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് മാ​ത്ര​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​ശ്ര​യ​വും ഈ ​വ​ണ്ടി​യാ​ണ്. ഇ​ന്‍റ​ർ​സി​റ്റി​ക്ക് പി​ന്നാ​ലെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് 7.05ന് ​പു​റ​പ്പെ​ട്ടി​രു​ന്ന കാ​യം​കു​ളം പാ​സ​ഞ്ച​റാ​ക​ട്ടെ നാ​ലു മാ​സം​മു​ന്പ് നി​ർ​ത്ത​ലാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി പോ​യി​ക്ക​ഴി​ഞ്ഞാ​ൽ ഈ ​ട്രെ​യി​നി​ൽ കാ​യം​കു​ള​ത്ത് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കോ​ട്ട​യം വ​ഴി വ​രു​ന്ന ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ർ സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. തീ​ര​പാ​ത​യി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​കാ​ര​ണ​മാ​യി ട്രെ​യി​ൻ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.