നാ​ട​ൻ ഭ​ക്ഷ​ണ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 10:38 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ത്ഥി​ക​ൾ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ വി​ക​സ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ നാ​ട​ൻ ഭ​ക്ഷ​ണ മേ​ള സം​ഘ​ടി​പ്പി​ച്ചു. മി​ക​ച്ച സം​രം​ഭ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്ത തോം​സ​ണ്‍ ബേ​ക്ക​റി ഉ​ട​മ ജ​ഗ​ൻ തോ​മ​സ് പ​നി​ക്കി​യി​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ​രി​സ​ര​ത്ത് നാ​ല് ക​ട​ക​ളി​ലാ​യി അ​ന്പ​തു വ്യ​ത്യ​സ്ത നാ​ട​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യാ​റാ​ക്കി വി​ല്പ​ന ന​ട​ത്തി​യ​ത്.
പാ​ല​പ്പം, ച​പ്പാ​ത്തി, പൊ​റോ​ട്ട, വി​വി​ധ​യി​നം ദോ​ശ​ക​ൾ, ക​പ്പ ബി​രി​യാ​ണി, ബീ​ഫ് ക​റി, ചി​ക്ക​ൻ ക​റി, ഗ്രി​ൽ​ഡ് ചി​ക്ക​ൻ, വെ​ജി​റ്റ​ബി​ൾ ക​റി, വി​വി​ധ പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യാ​യി​രു​ന്നു വി​പ​ണി​യി​ലെ പ്ര​ധാ​ന വി​ഭ​വ​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജെ. ​മാ​ന്ത​റ, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് ജോ​ർ​ജ്, പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.