ശി​വ​രാ​മ​ൻ ചെ​റി​യ​നാ​ട് അ​നു​സ്മ​ര​ണം
Sunday, October 13, 2019 10:38 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗ​വും മാ​വേ​ലി​ക്ക​ര എ.​ആ​ർ. രാ​ജ​രാ​ജ​വ​ർ​മ സ്മാ​ര​ക ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ശി​വ​രാ​മ​ൻ ചെ​റി​യ​നാ​ടി​ന്‍റെ അ​നു​സ്മ​ര​ണം ന​ട​ന്നു.
മാ​വേ​ലി​ക്ക​ര എ.​ആ​ർ. രാ​ജ​രാ​ജ​വ​ർ​മ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം മാ​വേ​ലി​ക്ക​ര ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ര​ഘു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. വ​ർ​ഗീ​സ്, ജി. ​ഹ​രി​ശ​ങ്ക​ർ, പ്ര​ഫ. വി.​ഐ. ജോ​ണ്‍​സ​ണ്‍, ശി​വ​ദാ​സ​ൻ പി​ള്ള, പി. ​പ്ര​മോ​ദ്, രാ​മ​പു​രം ച​ന്ദ്ര​ബാ​ബു മു​തു​കു​ളം മോ​ഹ​ൻ​ദാ​സ്, ക​ന്നി​മേ​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.