കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്ന വി​ശ്വാ​സി സ​മൂ​ഹം
Sunday, October 13, 2019 10:37 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ പു​തി​യ ഇ​ട​യ​ൻ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യാ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്ന് വി​ശ്വാ​സി സ​മൂ​ഹം.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ളു​ടെ ആ​രം​ഭം. സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യ​യ​ട​ക്ക​മു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ളെ ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ന​യി​ച്ചു. അ​ൾ​ത്താ​ര​യ്ക്കു സ​മീ​പം ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലി​നെ പ്ര​ത്യേ​ക ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ത്തി​യ ശേ​ഷം സ്ഥാ​ന​മൊ​ഴി​ഞ്ഞ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ അ​ധി​കാ​ര ചി​ഹ്ന​ങ്ങ​ളും അം​ശ​വ​ടി​യും കൈ​മാ​റി.
തു​ട​ർ​ന്നാ​യി​രു​ന്നു കൃ​ത​ജ്ഞ​താ​ബ​ലി. ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലി​ന്‍യും ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെയും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ, കോ​ട്ട​പ്പു​റം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി എന്നിവർ സഹകാർമികരായി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം, എല്ലാ രൂപതക ളിലെയും വികാരി ജനറാൾമാർ, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, കെആർഎൽസിസി ജനറല് സെക്രട്ടറി ഫാ. ഫ്രാൻ സീസ് ആനിക്കാപറന്പിൽ, ഫൊ​റോ​ന വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പു​ളി​മൂ​ട്ടു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​ബന്ധിച്ചു.
കു​ർ​ബാ​ന മ​ധ്യേ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്ക​ബാ​വ സ​ന്ദേ​ശ​വും ന​ല്കി. രൂ​പ​ത​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ച മൂ​ന്നു മെ​ത്രാ​ൻ​മാ​രും ദൈ​വ​ത്തി​ന്‍റെ ദാ​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം രൂ​പ​ത​യു​ടെ ആ​ത്മീ​യ-​ഭൗ​തി​ക വ​ള​ർ​ച്ച​യി​ൽ ഇ​വ​ർ ന​ല്കി​യ സം​ഭാ​വ​ന​ക​ളും മ​ഹ​ത്ത​ര​മാ​യി​രു​ന്നു​വെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ജെ​യിം​സ് പി​താ​വി​നും ഏ​റെ ചെ​യ്യാ​നാ​കു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും വി​ശ്വാ​സി സ​മൂ​ഹ​വു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി ത​ന്നെ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യി​രു​ന്നു. ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ കൃതജ്ഞത യർപ്പിച്ചു.