മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം ഉ​ത്സ​വം 23ന്
Sunday, October 13, 2019 10:37 PM IST
ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​യി​ല്യം മ​ഹോ​ത്സ​വം 23ന് ​ന​ട​ക്കും. 21ന് ​മ​ഹാ​ദീ​പ​ക്കാ​ഴ്ച​യോ​ടെ​യാ​ണ് ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്.
21ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജ പു​ര​സ്കാ​രം പി.​കെ. നാ​രാ​യ​ണ​ൻ ന​ന്പ്യാ​ർ, പി.​ആ​ർ കു​മാ​ര​കേ​ര​ള​വ​ർ​മ, ക​ലാ​മ​ണ്ഡ​ലം വാ​സു​പി​ഷാ​ര​ടി, നി​ർ​മ​ലാ പ​ണി​ക്ക​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ക്കും. അ​ഞ്ച​ര​യോ​ടെ മ​ഹാ​ദീ​പ​ക്കാ​ഴ്ച. രാ​ത്രി ഏ​ഴ​ര​യ്ക്ക് ദി​വ്യാ ഉ​ണ്ണി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​നാ​ഞ്ജ​ലി.
പൂ​യം നാ​ളാ​യ 22ന് ​രാ​വി​ലെ 9.30നു ​ശേ​ഷം നാ​ഗ​രാ​ജാ​വി​നും സ​ർ​പ്പ​യ​ക്ഷി​ക്കും തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ച​തു​ശ്ശ​ത നി​വേ​ദ്യ​ത്തോ​ടെ​യു​ള്ള ഉ​ച്ച​പൂ​ജ. ഈ ​സ​മ​യ​ത്തെ ദ​ർ​ശ​ന​മാ​യ പൂ​യം തൊ​ഴ​ൽ ഏ​റെ പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച​താ​ണ്. 11ന് ​പ്ര​സാ​ദ​മൂ​ട്ട് ആ​രം​ഭി​ക്കും. രാ​ത്രി 9.30ന് ​ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ള​ച​രി​തം മൂ​ന്നാം​ദി​വ​സം ക​ഥ​ക​ളി. 23ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ പ്ര​സാ​ദ​മൂ​ട്ട് ആ​രം​ഭി​ക്കും. മ​ണ്ണാ​റ​ശാ​ല​യി​ലെ കാ​ര​ണ​വ​ർ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നാ​ഗ​രാ​ജാ​വി​നും സ​ർ​പ്പ​യ​ക്ഷി​ക്കും തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യാ​ണ് ആ​യി​ല്യം നാ​ളി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ.
ആ​യി​ല്യ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള കാ​വി​ൽ​പൂ​ജ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. കാ​വു​മാ​റ്റം വ​ഴി മ​ണ്ണാ​റ​ശാ​ല​യി​ൽ എ​ത്തു​ന്ന നാ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് കാ​വി​ൽ പൂ​ജ ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ലെ നാ​ഗ​യ​ക്ഷി​ക്കാ​വി​ൽ ന​ട​ക്കു​ന്ന ഈ ​പൂ​ജ പു​ണ​ർ​തം നാ​ളോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​കു​ക.