വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം അ​വ​ത​രി​പ്പി​ച്ച് സ്വീ​പ്പ് സം​ഘം
Sunday, October 13, 2019 10:37 PM IST
ആ​ല​പ്പു​ഴ: വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​പ്പ് സം​ഘം ഇ​ത്ത​വ​ണ ക​യ​റി​ച്ചെ​ന്ന​ത് നാ​ട്ടു​ന്പു​റ​ത്തെ ചാ​യ​ക്ക​ട​യി​ൽ. ചാ​യ​ക്ക​ട​യി​ലെ പ​തി​വ് തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി.

അ​രൂ​ർ നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 2019നോ​ട​നു​ബ​ന്ധി​ച്ചു​ള​ള സ്വീ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്വീ​പ് സം​ഘാം​ഗ​ങ്ങ​ൾ പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്തു എ​ത്തി​ച്ചേ​ർ​ന്ന് ചാ​യ​ക്ക​ട ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തു​ള​ള ചാ​യ​ക്ക​ട​ക​ൾ സ​ന്ദ​ർ​ശി​ച്ച് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രോ വോ​ട്ട​റും ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ല​ളി​ത​വും വ​ള​രെ ഗൗ​ര​വ​മേ​റി​യ​തു​മാ​യ ച​ർ​ച്ച​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ഴു​പ​ത് പി​ന്നി​ട്ട ഗീ​വ​ർ​ഗീ​സി​ന്‍റെ ചു​ളി​വു​ക​ൾ വീ​ണ മു​ഖ​ത്ത് ചി​ല​പ്പോ​ൾ രോ​ഷ​വും ക​ട​ന്നു​വ​ന്നു. പ​ല​പ്പോ​ഴും നാ​ടി​ന്‍റെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നു. ച​ർ​ച്ച കൊ​ഴു​ത്ത​പ്പോ​ൾ വി​ഷ​യ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ക​ട​ന്നു​വ​ന്നു. വോ​ട്ട് ജ​നാ​ധി​പ​ത്യ​ത്തി​ൽ വ​ലി​യ ശ​ക്തി​യു​ള്ള​താ​ണ്.

പൗ​ര​ൻ​മാ​ർ ആ ​ക​ട​മ നി​ർ​വ​ഹി​ക്കു​ന്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം ക​രു​ത്താ​കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​യ്ക്ക് സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ജി​ല്ല അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ (പി.​എ) ഷ​റ​ഫ് പി. ​ഹം​സ നേ​ത്യ​ത്വം ന​ൽ​കി. നാ​ടി​ന് ഒ​രു​വോ​ട്ട്, ന·​യു​ടെ വോ​ട്ട്, ന​മു​ക്ക് വോ​ട്ട്ചെ​യ്യാം എ​ന്ന ബാ​ന​റും സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​സം​ഘം കാ​ക്ക​ത്തു​രു​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും െ ഭ​വ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് ഒ​രോ പൗ​ര​നും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി.