പ്രാ​ദേ​ശി​ക ച​രി​ത്ര​വും സം​സ്കാ​ര​വും പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സാ​മൂ​ഹ്യ പ​ഠ​ന​വേ​ദി
Saturday, October 12, 2019 11:00 PM IST
ആ​ല​പ്പു​ഴ: പ്രാ​ദേ​ശി​ക ച​രി​ത്ര പൈ​തൃ​ക പ​രി​സ്ഥി​തി പ​ഠ​നം വി​ഷ​യ​മാ​ക്കി കേ​ര​ള സാ​മൂ​ഹ്യ​പ​ഠ​ന​വേ​ദി​യും കാ​ട്ടൂ​ർ ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ച​രി​ത്ര​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്രാദേ​ശി​ക ച​രി​ത്ര​വും സം​സ്കാ​ര​വും പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്ത​ണ​മെ​ന്നു സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സാ​മൂ​ഹ്യ പ​ഠ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രാ​ദേ​ശി​ക ച​രി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ വി​ചാ​രം മാ​സി​ക​യു​ടെ പ​തി​പ്പ് ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​സ് ദ​ലീ​മ പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​ജോ​ണ്‍ തോ​മ​സ്, സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ൽ, എ.​പി. ഇ​ഗ്നേ​ഷ്യ​സ്, പി.​ജെ. യേ​ശു​ദാ​സ്, ഇ. ​ഷാ​ബ്ദീ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ബി. പോ​ൾ, പി.​എ​സ്. മാ​ത്യു, എ​ൻ.​സി. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.