വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Saturday, October 12, 2019 10:58 PM IST
പൂ​ച്ചാ​ക്ക​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് പ​രി​ക്കേ​റ്റു. വ​ടു​ത​ല ന​ദ്വ​ദ് ന​ഗ​ർ കോ​രാം​വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ദി​ൽ​രാ​ജാ (32) ണ് ​മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​നോ​ജി​നാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്.

ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ദി​ൽ​രാ​ജും സു​ഹൃ​ത്തും കൊ​ച്ചി​യി​ലെ ജോ​ലി സ്ഥ​ല​ത്തേക്ക് പോ​കു​ന്പോ​ൾ ഒ​രേ ​ദി​ശേ​യി​ൽ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​നോ​ജ് റോ​ഡ് സൈ​ഡി​ലേ​ക്കും ദി​ൽ​രാ​ജ് റോ​ഡി​ലേ​ക്കു​മാ​ണ് വീ​ണ​ത്. തെ​റി​ച്ചു​വീ​ണ ദി​ൽ​രാ​ജി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​ണ്ടെ​യ്ന​ർ ക​യ​റി​യി​റ​ങ്ങി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ : ശാ​ന്തി.