ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ
Saturday, October 12, 2019 10:58 PM IST
തു​റ​വൂ​ർ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​മാ​വ​ധി ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു കൊ​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളോ​ടും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ, പ്ലാ​സ്റ്റി​ക്ക് തോ​ര​ണ​ങ്ങ​ൾ, ഫ്ല​ക്സ് ബാ​ന​റു​ക​ൾ, ക​ട്ടൗ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കി പ​ക​രം തു​ണി, പേ​പ്പ​റു​ക​ൾ, ചു​വ​രെ​ഴു​ത്തു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റ്, ഗ്ലാ​സ് എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി സ്റ്റീ​ൽ, സെ​റാ​മി​ക്ക് ഗ്ലാ​സ്, പ്ലേ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​ടെ ക​ത്ത് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​രൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് ആ​ർ​ക്കെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള വി.​വി പാ​റ്റ്, (വോ​ട്ട​ർ വെ​രി​ഫൈ​ഡ് പേ​പ്പ​ർ ഓ​ഡി​റ്റ് ട്ര​യ​ൽ) യ​ന്ത്ര​വും സ​ജ്ജ​മാ​ക്കും. മ​ണ്ഡ​ല​ത്തി​ലെ 183 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും അ​തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും. ബാ​ല​റ്റ് യൂ​ണി​റ്റി​നും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​നു​മൊ​പ്പം സ്ലി​പ് പ്രി​ന്‍റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന യ​ന്ത്രം കൂ​ടി ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് വി​വി​പാ​റ്റ്.

ബാ​ല​റ്റ് യൂ​ണി​റ്റി​ൽ വോ​ട്ട് ചെ​യ്യു​ന്പോ​ൾ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള മെ​ഷീ​നി​ൽ ആ​ർ​ക്ക് വോ​ട്ട ചെ​യ്തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ്ലി​പ് തെ​ളി​യും. ഈ ​സ്ലി​പ്പി​ൽ വോ​ട്ടു​ചെ​യ്ത സ്ഥാ​നാ​ർ​ഥി​യു​ടെ സീ​രി​യി​ൽ ന​ന്പ​ർ, പേ​ര്, ചി​ഹ്നം എ​ന്നി​വ തെ​ളി​ഞ്ഞ് കാ​ണാം. സ​മ്മ​തി​ദാ​യ​ക​ന്‍റെ വി​വ​രം പേ​പ്പ​റി​ൽ ഉ​ണ്ടാ​വി​ല്ല. ഏ​ഴ് സെ​ക്ക​ൻഡ് തെ​ളി​ഞ്ഞുനി​ൽ​ക്കു​ന്ന സ്ലി​പ് തു​ട​ർ​ന്ന് പ്രി​ന്‍റ​റി​നു താ​ഴെ​യു​ള്ള പെ​ട്ടി​യി​ൽ വീ​ഴും.

വോ​ട്ട​ർ ആ​ർ​ക്ക് വോ​ട്ടു ചെ​യ്തെ​ന്ന് സ്ലി​പ് കാ​ണി​ച്ചു ത​രു​മെ​ങ്കി​ലും സ്ലി​പ് കൈ​യി​ൽ ല​ഭി​ക്കി​ല്ല.
ഇ​ന്ത്യ​ൻ ഇ​ല​ക്ട്രോ​ണി​ക് കോ​ർ​പ​റേ​ഷ​നാ​ണ് യ​ന്ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. 2011-ൽ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വി.​വി പാ​റ്റ് മെ​ഷീ​ൻ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.