തു​ന്പ​പ്പൂ​വ് പു​ര​സ്കാ​ര വി​ത​ര​ണം നാളെ സമ്മാനിക്കും
Saturday, October 12, 2019 10:55 PM IST
അ​ന്പ​ല​പ്പു​ഴ : ക​ലാ​കാ​ര​നാ​യി​രു​ന്ന എ​ൻ.​വി.​കെ അ​റ​വു​കാ​ടി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ല്കു​ന്ന തു​ന്പ​പ്പൂ​വ് പു​ര​സ്കാ​രം നാ​ളെ സ​മ്മാ​നി​ക്കു​മെ​ന്ന് പു​ര​സ്കാ​ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും എ​ൻ​വി​കെ​യു​ടെ മ​ക്ക​ളാ​യ പു​ന്ന​പ്ര മ​ധു​വും മ​നോ​ജും അ​റി​യി​ച്ചു. സ്റ്റേ​ജ് ഇ​ന്ത്യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പു​ര​സ്കാ​ര വി​ത​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പു​ന്ന​പ്ര ശ്രീ​ദേ​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​തി​രു​ങ്ക​ൽ സു​ഭാ​ഷ് (നാ​ട​കം), കോ​ട്ട​യം സോ​മ​രാ​ജ്(​മി​മി​ക്രി), കൈ​താ​രം വി​നോ​ദ് കു​മാ​ർ (ക​ഥാ​പ്ര​സ​ഗം), ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ (നൃ​ത്തം), അ​ലി​യാ​ർ പു​ന്ന​പ്ര (സ​മ​ഗ്ര​സം​ഭാ​വ​ന) തു​ട​ങ്ങി 101 പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. പു​ര​സ്കാ​ര ച​ട​ങ്ങ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ പു​ര​സ്കാ​ര​വി​ത​ര​ണം ന​ട​ത്തും. രാ​ജീ​വ് ആ​ലു​ങ്ക​ൽ, കോ​ട്ട​യം ന​സീ​ർ, പ്ര​ജോ​ദ് ക​ലാ​ഭ​വ​ൻ, സാ​ജു ന​വോ​ദ​യ, ര​ശ്മി അ​നി​ൽ, മ​ഞ്ജു വി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.