സ​ഹ​പാ​ഠി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, October 12, 2019 10:55 PM IST
മു​ഹ​മ്മ: കെ.​ഇ. കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ കാ​ൻ​സ​ർ ബാ​ധി​ത​രാ​യ സ​ഹ​പാ​ഠി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​ത്യു തെ​ങ്ങും​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഭ​ക്ഷ്യ​മേ​ള. എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഓ​രോ ക്ലാ​സി​ലേ​യും കു​ട്ടി​ക​ൾ ശേ​ഖ​രി​ക്കു​ന്ന പ​ണം ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്നു. ഐ ​ഷെ​യ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കാ​രു​ണ്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​വാ​ൻ ഓ​രോ കു​ട്ടി​യെ​യും ബോ​ധ​വാന്മാ​രാ​ക്കു​ക​യാണ് ​ചെ​യ്യു​ന്ന​ത്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​മേ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​ത്യു തെ​ങ്ങും​പ​ള്ളി സി​എം​ഐ സ്കൂ​ൾ ബ​ർ​സ​ർ ഫാ. ​ബി​ജു തെ​ക്കേ​ക്കു​റ്റ് സി​എം​ഐ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഗ്രി​ഗ​റി പെ​രു​മാ​ലി​ൽ സി​എം​ഐ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ഞ്ചു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ ക​ട്ടി​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 35 ഓ​ളം സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യാ​നു​സ​ര​ണം അ​പ്പ​പ്പോ​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന ലൈ​വ് കി​ച്ച​ണ്‍ സ്റ്റാ​ളു​ക​ൾ മേ​ള​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും പാ​കം ചെ​യ്തു കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണപ​ദാ​ർ​ഥങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വി​ധ​ത​രം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ, ഷേ​ക്കു​ക​ൾ, വ്യ​ത്യ​സ്ത ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ, ക​പ്പ, മീ​ൻ ക​റി, ക​ക്ക​യി​റ​ച്ചി, ക​രി​മീ​ൻ, കൊ​ഞ്ച്, കി​ഴി പൊ​റോ​ട്ട, ബീ​ഫ് ഓം​ലെ​റ്റ്, കാ​ട ഫ്രൈ, ​പ​ഴം​പൊ​രി, ചെ​മ്മീ​ൻ വ​ട, വി​വി​ധ​ങ്ങ​ളാ​യ ഐ​സ് ക്രീ​മു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു ഫു​ഡ് ഫെ​സ്റ്റ്.
എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​രി​ഗോ​വി​ന്ദും ഹ​രി​പ്രി​യ​യും ത​ങ്ങ​ളു​ടെ കൊ​ച്ചു സ​ന്പാ​ദ്യം സ്കൂൾ അ​സം​ബ്ലി​യി​ൽ പ്രി​ൻ​സി​പ്പ​ലി​നു കൈ​മാ​റി. 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​ൻ ത​ന്‍റെ സ​ന്പാ​ദ്യ​മാ​യ 5000 രൂ​പ​യും സ്കൂ​ൾ ബ​സി​ലെ സ​ഹ​യാ​ത്രി​ക​ർ സ​മാ​ഹ​രി​ച്ച 4000 രൂ​പ​യും സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​വും ചേ​ർ​ത്തു​കൊ​ണ്ട് ന​ട​ത്തി​യ ഭ​ക്ഷ്യ​മേ​ള​യി​ൽ കു​രു​ന്നു​ക​ൾ കാ​രു​ണ്യ​ത്തി​ന്‍റെ നീ​രു​റ​വ​ക​ളാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.