മി​ൽ​ജോ തോ​മ​സി​ന് കാ​ന്പ​സി​ന്‍റെ ആ​ദ​ര​വ്
Sunday, September 22, 2019 10:19 PM IST
ചെ​ങ്ങ​ന്നൂ​ർ: രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും, മൂ​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ളും സൈ​ക്കി​ളി​ൽ ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന മി​ൽ​ജോ തോ​മ​സി​ന് കാ​ന്പ​സി​ന്‍റെ ആ​ദ​ര​വ്. പ്ര​കൃ​തി ജീ​വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന വാ​ഴാ​ർ മം​ഗ​ലം തൂ​ന്പു​ങ്ക​ൽ വീ​ട്ടി​ൽ മി​ൽ​ജോ തോ​മ​സി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്.
ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ ജൈ​വ വൈ​വി​ധ്യ ക്ല​ബ്, ഭൂ​മി​ത്ര സേ​ന ക്ല​ബ് എ​ന്നീ പ​രി​സ്ഥി​തി ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ഗ്രെ​റ്റ തും​ബ​ർ​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി ഭൂ​മി​യു​ടെ ഭാ​വി​യ്ക്കാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഭൗ​മ സം​ര​ക്ഷ​ണ സ​മ​ര​ത്തി​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ക​ണ്ണി​ക​ളാ​കു​ന്ന സ​മ്മേ​ള​ത്തി​ലാ​ണ് മി​ൽ​ജോ​യെ ആ​ദ​രി​ച്ച​ത്. സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും മി​ൽ​ജോ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്ക​ലും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ള​ട​ക്കം മ​നോ​ഹ​ര​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ന്ന കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഡോ: ​ജോ​ണ്‍​സ​ണ്‍ ബേ​ബി മി​ൽ​ജോ​യ്ക്ക് ന​ൽ​കി. പ്ര​ഫ. ബി​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ: ​ആ​ർ.​അ​ഭി​ലാ​ഷ്, സൂ​പ്ര​ണ്ട് വി.​കെ.​സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.