അ​രൂ​ർ തീ​വ​ണ്ടി ദു​ര​ന്ത​ത്തി​നും അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നും ഇ​ന്ന് ഏ​ഴു​വ​യ​സ്
Sunday, September 22, 2019 10:19 PM IST
പൂ​ച്ചാ​ക്ക​ൽ: ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞു​ൾ​പ്പ​ടെ അ​ഞ്ചു പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച അ​രൂ​ർ തീ​വ​ണ്ടി ദു​ര​ന്ത​ത്തി​നും അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നും ഇ​ന്ന് ഏ​ഴു​വ​യ​സ്്.
ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും റെ​യി​ൽ​വെ​യി​ൽ ജോ​ലി ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​യും ഉ​യ​ർ​ന്ന റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ റെ​യി​ൽ​വേ മൂ​ന്നു ല​ക്ഷം രൂ​പ വീ​ത​വും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക സം​ബ​ന്ധി​ച്ച് ക​ന്പി​നി​യും റെ​യി​ൽ​വേ​യും കു​റ്റ​മാ​രോ​പി​ച്ച് സ​മ​യം നീ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ കോ​ട​തി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് എ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. തീ​വ​ണ്ടി ഇ​ടി​ച്ച് അ​ൻ​പ​ത് മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച കാ​റി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​പോ​ലും തു​ക ന​ൽ​കു​വാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. റെ​യി​ൽ​വേ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ വാ​ദം. അ​തു​കൊ​ണ്ടു റെ​യി​ൽ​വേ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തെ​ന്നും എ​ന്നാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നു​മു​ള്ള വാ​ദം റെ​യി​ൽ​വേ​യും ഉ​ന്ന​യി​ക്കു​ന്നു. 2012 സെ​പ്റ്റം​ബ​ർ 24 തി​ങ്ക​ളാ​ഴ്ച​യാ​ണ് തി​രു​നെ​ൽ​വേ​ലി ഹാ​പ്പ എ​ക്സ്പ്ര​സ് അ​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡി​ന് പ​ടി​ഞ്ഞാ​റ് ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സി​ൽ കാ​റി​ലി​ടി​ച്ചാ​ണ് നാ​ടി​നെ ന​ടു​ക്കി​യ തീ​വ​ണ്ടി ദു​ര​ന്തം ഉ​ണ്ടാ​യ​ത്.
വി​വാ​ഹ നി​ശ്ച​യ​ത്തി​നെ​ത്തി​യ പൂ​ച്ചാ​ക്ക​ൽ വ​രേ​കാ​ട് ക​ല്ലി​ങ്ക​ൽ ചെ​ല്ല​പ്പ​ൻ(50), പെ​രു​ന്പ​ളം കൊ​ച്ചു​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ(56) അ​രൂ​ർ ക​ള​ത്തി​ൽ സോ​മ​ന്‍റെ മ​ക​ൻ സു​മേ​ഷ് (28), അ​രൂ​ർ നെ​യ്ത്തു​പു​ര​യ്ക്ക​ൽ വി​ൻ​സെ​ന്‍റി​ന്‍റെ മ​ക​ൻ നെ​ൽ​ഫി​ൻ (ര​ണ്ട്), വൈ​പ്പി​ൻ എ​ള​ങ്കു​ന്ന​പ്പു​ഴ അ​മ്മ​പ്പ​റ​ന്പി​ൽ കാ​ർ​ത്തി​കേ​യ​ൻ (65) എ​ന്നി​വ​രാ​ണ് കാ​റി​ൽ തീ​വ​ണ്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ത്ക്ഷ​ണം മ​രി​ച്ച​ത്. കാ​ർ ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യി​രു​ന്ന സു​മേ​ഷി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​നെ​ത്തി​യ​വ​രെ തി​രി​ച്ച് ദേ​ശീ​യ പാ​ത​യി​ലെ ബ​സ് സ്റ്റോ​പ്പി​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ക്ഷു​ഭി​ത​രാ​യ ജ​ന​ങ്ങ​ൾ തീ​ര​ദേ​ശ റെ​യി​ൽ​വെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. സം​ഘ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ റെ​യി​ൽ​വെ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി കാ​വ​ലാ​ളി​ല്ലാ​ത്ത റെ​യി​ൽ​വെ ഗേ​റ്റു​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​നം പി​രി​ഞ്ഞു പോ​യ​ത്.
മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ദു​ര​ന്ത​ഗേ​യി​റ്റി​ലും സ​മീ​പ​ത്തെ മ​റ്റൊ​രു ലെ​വ​ൽ ക്രോ​സി​ലും കാ​വ​ലാ​ളെ നി​യ​മി​ച്ചു. അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം റെ​യി​ൽ​വെ ആ​ണെ​ന്നും അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം റെ​യി​ൽ​വെ ന​ൽ​ക​ണ​മെ​ന്ന് 2017 മാ​ർ​ച്ചി​ൽ കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും നാ​ളി​തു​വ​രെ​യാ​യി ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ടം ന​ട​ന്ന് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ശ്രി​ത​ർ സ​ഹാ​യ​ത്തി​നാ​യി കോ​ട​തി ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ്.